Healing Stories

ഞാൻ ഗിജി സാമുവൽ.53 വയസ്സ്. ഞാൻ കുറേ വർഷങ്ങളായി യു.എ.ഇ യിൽ ജോലി ചെയ്യുന്നു. ഒരു പ്രവാസിയുടെ ജീവിതത്തിൻ്റെയും ജോലിയുടെയും സ്വഭാവം, സാഹചര്യങ്ങൾ എന്നിവ കൊണ്ട് ഒരു ശരാശരി പ്രവാസിക്ക് ഉള്ള എല്ലാ ജീവിതശൈലീ രോഗങ്ങളും എനിക്കുണ്ടായിരുന്നു. അമിത രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഫാറ്റി ലിവർ, ദഹനസംബന്ധമായ പ്രശ്നങ്ങൾ, കാലിൽ മുഴുവൻ നീർക്കെട്ട്, പ്രമേഹത്തിൻ്റെ ലക്ഷണങ്ങൾ എന്നിവ കൊണ്ട് വർഷങ്ങളായി ബുദ്ധിമുട്ടിയിരുന്ന ഞാൻ മരുന്നുകൾ കഴിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു. കൂടാതെ 2 വർഷങ്ങൾക്ക് മുമ്പ് ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നു. മറ്റ് അസുഖങ്ങൾക്കൊപ്പം 3 സ്റ്റെൻ്റ്സ് മായി ജീവിക്കേണ്ടി വന്ന എനിക്ക് അടിയന്തിരമായി ജീവിതശൈലി മാറ്റുക എന്നത് ഒരു അനിവാര്യതയായിരുന്നു. ഇതിനു വേണ്ടി നിരവധി ഹെൽത്ത് കോച്ചിംഗ് പ്രോഗ്രാമുകൾ ( വളരെ പ്രാക്ടിക്കൽ ആയത് ) അന്വേഷിച്ചു കൊണ്ടേയിരുന്ന എനിക്ക് ഒരു സുഹൃത്ത് വഴി സനൂപ് നരേന്ദ്രനെ പരിചയപ്പെടാൻ സാധിച്ചു. അദ്ദേഹവുമായി സംസാരിച്ചതിന് ശേഷം കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച ഒരു ഓൺലൈൻ ആരോഗ്യ ജീവിത പരിശീലന പരിപാടിയിൽ ചേർന്നു. കോഴ്സിൽ ചേരുമ്പോൾ എനിക്ക് 86 Kg ഭാരം ഉണ്ടായിരുന്നു, BMl 29 ഉം. കോച്ചിംഗ് പരിപാടിയിൽ തന്ന ക്ലാസ്സുകളും നിർദ്ദേശങ്ങളും പരമാവധി പ്രാവർത്തികമാക്കിയപ്പോൾ കുറച്ച് ആഴ്ച്ചകൾ കൊണ്ട് തന്നെ ശരീരത്തിൽ വലിയ മാറ്റങ്ങൾ അനുഭവിച്ചറിയാൻ കഴിഞ്ഞു. 4 മാസം കൊണ്ട് ശരീരഭാരം 75 ആയി കുറഞ്ഞു. BMI 25 ആയി. നിരന്തരം ഡോക്ടറെ കണ്ട് ചെക്ക് അപ്പ് ചെയ്തിരുന്ന എനിക്ക് ഡോക്ടർ മരുന്നുകളുടെ എണ്ണവും ഡോസും നാലിൽ ഒന്നായി കുറച്ച് തന്നു. 6 മാസം കൊണ്ട് എൻ്റെ ജീവിതശൈലീ രോഗങ്ങളെല്ലാം പൂർണ്ണമായി മാറി. വർഷങ്ങളായി കാലിൽ ഉണ്ടായിരുന്ന നീർക്കെട്ട് മുഴുവൻ ഇല്ലാതായി. (ഇന്ത്യൻ സ്റ്റൈൽ ടോയ്ലറ്റ് ഉപയോഗിക്കാൻ ഒട്ടും വയ്യാതിരുന്ന എനിക്ക് ഇപ്പോൾ അത് വളരെ ഈസിയായി ഉപയോഗിക്കാം ). ഞാൻ എൻ്റെ ശീലങ്ങളും ഭക്ഷണ രീതിയും പൂർണ്ണമായി മാറ്റിയെടുത്തു. എൻ്റെ മകൻ MBBS നാലാം വർഷം വിദ്യാർത്ഥിയാണ്. എൻ്റെ മാറ്റങ്ങൾ കണ്ട് അവൻ വളരെ അദ്ഭുതപ്പെട്ടു. ഞാൻ ചെയ്ത കാര്യങ്ങൾ ,ക്ലാസുകൾ അവനുമായി ഷെയർ ചെയ്തപ്പോൾ അവൻ അതിനെ പൂർണ്ണമായി Appreciate ചെയ്തു. ഞാൻ വളരെ സന്തോഷത്തോടെ പറയുന്നു: ഈ കോഴ്സ് എൻ്റെ ജീവിതം, ശരീരം പൂർണ്ണമായി ആരോഗ്യകരമാക്കി മാറ്റിത്തീർത്തു. ചികിത്സാച്ചെലവ് ഏറ്റവും ചുരുങ്ങി. ഇപ്പോൾ ചെക്കപ്പ് ന് മാത്രമേ പൈസച്ചെലവ് ഉള്ളൂ.. എല്ലാ തരത്തിലും ഈ കോഴ്‌സ് എനിക്ക് വളരെ വലിയ പ്രയോജനങ്ങൾ തന്നു. എൻ്റെ സഹപ്രവർത്തകരെ ഞാൻ കോഴ്‌സിൽ ചേർത്തിട്ടുണ്ട്. ആരോഗ്യത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഓരോരുത്തർക്കും ഈ കോഴ്സ് ഞാൻ ശുപാർശ ചെയ്യുന്നു. നാട്ടിൽ വന്നാൽ, ഭാര്യയോടൊപ്പം ഒരു ക്യാമ്പിൽ കൂടി പങ്കെടുക്കാനും സനൂപ് സർനെ നേരിൽ കണ്ട് നന്ദി അറിയിക്കാനും ഞാൻ ആഗ്രഹിക്കുന്നു.
Giji Samuel
ഞാൻ ഷഫീർ.. സനൂപ് സർ ൻ്റെ ആരോഗ്യ പഠന / weight loss കോഴ്‌സിൽ പങ്കെടുത്ത എന്റെ അനുഭവം പങ്കുവെക്കുന്നു… 12 october 2020 മുതൽ ആണ് ഞാൻ ഈ ക്ലാസ്സിൽ പറഞ്ഞതനുസരിച്ച് ഫുഡ് പ്ളേറ്റ് ആരംഭിച്ചത്.. അന്നത്തെ എന്റെ ശരീര ഭാരം 93-94 കിലോ ആയിരുന്നു. ഒരാഴ്ച്ച കൊണ്ട് തന്നെ സനൂപ് പറഞ്ഞ മാറ്റങ്ങൾ ജീവിത ശൈലിയിൽ വരുത്തി തുടങ്ങി. 26 oct 2020 ആയപ്പോ ഉള്ള വെയിറ്റ് ഞാൻ ഇട്ട ഫോട്ടോയിൽ ഉണ്ട്.(92.6). അവിടുന്നങ്ങോട്ട് സനൂപിന്റെ നിർദ്ദേശങ്ങൾ ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് പൂർണ്ണമായല്ലെങ്കിലും കഴിയുന്ന പോലെ നടപ്പിൽ വരുത്താൻ ശ്രമിച്ചിരുന്നു. അതിന്റെ റിസൾട്ട് ആയി 10 janu 2021 ആയപ്പോഴേക്കും ആ ഫോട്ടോയിൽ കാണുന്ന രീതിയിൽ വന്ന മാറ്റങ്ങളിലൂടെ ശരീര ഭാരം 85 എന്നതിലേക്ക് എത്തി. മുന്നേ മെലിഞ്ഞിരുന്ന ശരീര പ്രകൃതി 25 വയസ്സോടെ തടിച്ച അവസ്ഥയിലേക്ക് എത്തിയതിനാൽ അന്ന് മുതൽ ഇന്ന് വരേ ഒരു പാട് ഡയറ്റുകളും സിസ്റ്റങ്ങളും പരീക്ഷിച്ച ഒരു വ്യക്തി എന്ന നിലക്ക് എനിക്ക് ഈ സിസ്റ്റത്തിൽ എന്റെ അനുഭവങ്ങൾ പറയട്ടെ. ഞാനീ ജീവിത ശൈലി പൂർണ്ണമായും നടപ്പിലാക്കിയ ആളായിട്ടില്ല ഇത് വരേ. ഫുഡ് ഒരു craze ആയതിനാൽ ആദ്യത്തെ രണ്ടാഴ്ച്ച ഒഴിച്ച് നിർത്തിയാൽ ആഴ്ചയിൽ ഒന്നോ രണ്ടോ മൂന്നോ തവണയൊക്കെ ഒരു നിയന്ത്രണവുമില്ലാതെ ഹെവി ഫുഡ് (ബിരിയാണി, ഐസ്ക്രീം,.. Etc) കഴിച്ചിട്ടുണ്ട്. എക്‌സൈർസൈസ് റെഗുലർ ആയി ചെയ്യാൻ കഴിഞ്ഞിട്ടില്ല, പല ദിവസങ്ങളിലും മുടങ്ങിയിട്ടുണ്ട്.പക്ഷേങ്കിൽ ഇടയ്ക്കിടെ ഇങ്ങനെ കളി കയ്യീന്ന് കൈവിട്ട് പോയാലും വീണ്ടും ഫുഡ് പ്ളേറ്റ് മാതൃകയിലേക്ക് തിരിച്ചു വരിക മാത്രമാണ് സത്യത്തിൽ ഞാൻ ചെയ്തു പോന്നത്. ആദ്യത്തിൽ പറ്റുന്ന ദിവസങ്ങളിൽ ലഞ്ച് റോ ഫുഡ് ആയും ലാസ്റ്റ് ആഴ്ചകളിൽ ബ്രേക്ക് ഫാസ്റ്റ് റോ ഫുഡ് ആയും പറ്റുന്ന ദിവസങ്ങളിൽ ചെയ്തിട്ടുണ്ട്. എക്‌സൈർസൈസ് 40% ദിവസങ്ങളിലും മുടങ്ങിയിട്ടുണ്ടെങ്കിലും ചെയ്യാൻ പറ്റുന്ന ദിവസങ്ങളിൽ ചെയ്യാതിരുന്നില്ല.. പറഞ്ഞു വന്നത് ഈ ഡയറ്റ് തുടങ്ങി ഇത്രേം ദിവസങ്ങളിൽ ഇത് ഫോളോ ചെയ്ത അനുപാതം (ഫോളോ ചെയ്തത് ആദ്യം)ഫുഡ് 70:30യും എക്‌സൈർസൈസ് 60:40യും പിന്നെ ചായ കാപ്പി, ബേക്കറി, തുടങ്ങി ഒഴിവാക്കാൻ പറഞ്ഞത് 80:20യും ആയിരുന്നു. എന്നിട്ടും ശരീര ഭാരത്തിൽ ഇത്രേം മാറ്റങ്ങൾ വന്നു എന്ന് മാത്രമല്ല എപ്പഴും ബുദ്ദിമുട്ടിച്ചിരുന്ന പുളിച്ചു തികട്ടൽ, ഉറക്കത്തിൽ ഗ്യാസ് കയറി തൊണ്ടയിൽ മുറിവ് ഉണ്ടാവുക, രാവിലെ ഉണ്ടായിരുന്ന എക്സ്ട്രാ ഉറക്കം, ഓഫീസിൽ വൈകുന്നേരം ആവുമ്പഴേക്കും ഫീൽ ആയിരുന്ന വല്ലാത്ത ക്ഷീണം, ഒക്കെ പാടേ ഒഴിവായി. വിശപ്പ് അനുഭവപ്പെടുമ്പോ പോലും നമ്മൾ ആക്റ്റീവ് ആയി നിൽക്കുന്നു, ഒരു കോട്ടു വാ പോലും ഉണ്ടാവുന്നില്ല എന്നത് മറ്റൊരു ഗുണം ആയി തോന്നിയിട്ടുണ്ട്. ഇത്ര മാത്രം സനൂപിന്റെ ക്ലാസ്സുകൾ ഫോളോ ചെയ്തിട്ട് ഇത്രേം കിട്ടിയെങ്കിൽ ജീവിതം മൊത്തമായി മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ റിസൾട്ട് ഇനിയും ഉഷാറായേനെ എന്ന് സങ്കടപ്പെടാറുണ്ട്. അത് കൊണ്ട് എന്നെ വായിക്കുന്നവർ പറ്റുന്ന പോലെ അതായത് ഇടക്ക് തെറ്റി പോയെന്ന് കരുതി ഇനി ചെയ്തിട്ട് കാര്യമില്ല എന്ന നിരാശയിൽ വിട്ട് പോകാതെ ...
Shafeer
മൂന്നു മാസമായി സനൂപിനെ ഫോള്ളോ ചെയുന്നു. ഒരു പാട് മാറ്റങ്ങൾ ഇപ്പോൾ അനുഭവിക്കുന്നു. അഞ്ച് കിലോ കുറഞ്ഞു, പല അസ്വസ്ഥതകളും കുറഞ്ഞു വരുന്നു. കഴിഞ്ഞ ദിവസം ജിൻഞാസയോടെയായിരുന്നു ലാബിൽ ബ്ലഡ് കൊടുത്തത്.റിസൾട്ട് കയ്യിൽ കിട്ടിയപ്പോൾ ഒരുപാട് സമാധാനവും സന്തോഷവും തോന്നി. 7 ൽ എത്തിയിരുന്ന Hb1c നോർമൽ ആയിരിക്കുന്നു മറ്റു പല ബയോ കെമിക്കൽ വാല്യൂകളും നോർമൽ ആയി. യാദൃഷിചികമായാണ് ഏതോ ഒരു ഫേസ്ബുക് ലിങ്ക് വഴി സനൂപിന്റെ ടെലഗ്രാം ഗ്രുപ്പിൽ അംഗമായത്. പലപ്പോഴും പല ആരോഗ്യ ക്‌ളാസുകളിലും പെട്ടെന്ന് റിസൾട്ട ഉണ്ടാവാനുള്ള ചില ചൊട്ടുവിദ്യകളാണ് കിട്ടുക. അതുപോലെ ഡയറ്റ് പ്ലാനുകളും . പക്ഷെ സനൂപിന്റെ ആരോഗ്യ ജീവിത ശൈലി ആശയങ്ങളിൽ ഞാൻ കണ്ട വ്യതിരിക്തത, ആരോഗ്യം , ജീവിത ശൈലി എന്നിവയിൽ കാണുന്ന സമഗ്രമായ കാഴ്ചപ്പാട് ആണ്. ആരോഗ്യം, , ആഹാരം, പ്രകൃതി, പരിസ്ഥതി, എന്നിവയുമായുള്ള പരസ്പരബന്ധവും പ്രാധാന്യവും നമ്മൾ പലപ്പോഴും മോഡേൺ മെഡിസിൻ ഡോക്ടർമാരിൽ നിന്ന് കേൾക്കാറില്ല. എന്നാൽ സനൂപ് ഇവഎല്ലാം സമഗ്രമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ഏതായാലും ജീവിതത്തിൽ ആദ്യമായാണ് ഇങ്ങിനെ ഒരു Health awareness പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിയുന്നത്. നേരത്തെ പിടിപെട്ട അമിത രക്ത സമ്മർദ്ദവും കൂടെ ബോർഡർ കടന്നു കുതിച്ചു കൊണ്ടിരിക്കുന്ന ഷുഗറും , കോളർസ്‌ട്രോളും എല്ലാംകൂടി ആയപ്പോൾ ഡോക്ടർമാരുടെ പേടിപ്പെടുത്തലുകളുടെ ഭാഗമായി കിഡ്നിയും ഹൃദയവും മറ്റു ശാരീരിക അവയവങ്ങളും അടിച്ചുപോകുന്ന നാളെകൾ പേടിസ്വപ്നം കണ്ടു കഴിയുകയായിരുന്നു. ഇപ്പോൾ സനൂപിന്റെ സംപ്ഷിപ്ത ആരോഗ്യ ക്‌ളാസ്കേട്ട് follow ചെയ്തു തുടങ്ങിയപ്പോൾ നല്ലൊരു പ്രതീക്ഷ കൈവന്നത് പോലെ.. ശരിക്കും ആരോഗ്യ , ഭക്ഷണ, ജീവിത സങ്കൽപ്പങ്ങൾ എന്താണ് യഥാർത്ഥത്തിൽ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.. പൂർണമായി follow ചെയ്യാൻ കഴിയുന്നില്ലെങ്കിലും , ഇനിയും ഒരുപാട് മാറാനുണ്ടെങ്കിലും , പ്രതീക്ഷയുണ്ട്.. നന്ദി, സനൂപ്… Thank you .. Go ahead ❤️👍
Abdul Nasar
എൻ്റെ പേര് നിജിഷ. സർക്കാർ സർവീസിൽ ജോലി ചെയ്യുന്നു. 35 വയസ്സ് മുതൽ Sugar ഉം Pressure ഉം കൊണ്ട് ബുദ്ധിമുട്ടിയിരുന്ന, മരുന്ന് കഴിച്ചിട്ട് പോലും നിയന്ത്രിക്കാൻ പറ്റാതിരുന്ന ഞാൻ (ഇപ്പോൾ 37 വയസ്സ്, കോഴ്‌സിന് ചേരുമ്പോൾ Fasting Sugar 130-140, BP 110 – 160 ) കഴിഞ്ഞ ഡിസംബർ മാസത്തിൽ സനൂപിൻ്റെ കോഴ്സിൽ ചേർന്നു. അന്ന് മുതൽ സനൂപ് സർ നിർദേശിക്കുന്ന ഭക്ഷണ രീതിയും വ്യായാമവും ജീവിതരീതിയും ആണ് ഫോളോ ചെയ്യുന്നത്.( കോഴ്സിന് ചേരുമ്പോൾ 76 kg ആയിരുന്നു ശരീരഭാരം. എൻ്റെ Healthy weight Target 59-60 ആണ്. 6 മാസം കൊണ്ട് 60 ൽ എത്തിക്കാമെന്നാണ് സനൂപ് പറഞ്ഞിരുന്നത് ) കഴിഞ്ഞ 6 മാസങ്ങളിലും ഞാൻ കൃത്യമായ ഇടവേളകളിൽ എല്ലാം ചെക്ക് ചെയ്തു കൊണ്ടിരുന്നു. നല്ല മാറ്റമുണ്ടായിരുന്നു എങ്കിലും, എനിക്ക് ഇത്ര ചെറിയ പ്രായത്തിൽ വന്ന ഈ ആരോഗ്യ പ്രശ്നങ്ങൾ പൂർണ്ണമായും മാറുമോ എന്ന് സംശയമുണ്ടായിരുന്നു. മാത്രമല്ല എനിക്ക് എൻ്റെ കുട്ടിയുടെ കാര്യം ആലോചിച്ച് ഭയങ്കര ടെൻഷനാണ്. നിരന്തരം Guidance & Motivation ന് വേണ്ടി സനൂപിനെ വിളിക്കുമായിരുന്നു. എന്തായാലും ഇന്ന് രാവിലെ വീണ്ടും Doctor ൻ്റെ അടുത്തു പോയി വളരെ Detailed ആയി എല്ലാം ചെക്ക് ചെയ്തു.. Fasting sugar 96 BP – 80/120 ഇപ്പോഴത്തെ Weight: 62 kg ഇതൊക്കെ പറഞ്ഞതിന് കാരണം ഇത്രയേ ഉള്ളൂ.. ജീവിതരീതിയും ഭക്ഷണ രീതിയും ആരോഗ്യകരമാക്കിയാൽ, നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റവും സന്തോഷവും ഏറ്റവും വലുതായിരിക്കും. 😍 സനൂപ് സർ നെ പരിചയപ്പെടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.
Nijisha
ഞാൻ സുനിൽ കുമാർ, സർക്കാർ ഉദ്യോഗസ്ഥൻ ആണ്. മുമ്പൊക്കെ വൈകുന്നേരം ആകുമ്പോൾ കുറെ സമയം ഇരുന്നു ജോലി ചെയ്തു കൊണ്ടു ശാരീരിക ബുദ്ധി മുട്ടുകൾ ഉണ്ടായിരുന്നു. സനൂപ് സാർ ന്റെ ക്ലാസ്സ്‌ കിട്ടിയതിനു ശേഷം അതൊക്കെ പരിഹരിക്കാൻ കഴിഞ്ഞു. ഷുഗർ ലെവൽ 100 ഇൽ താഴെയാക്കി. പ്രഷർ കുറഞ്ഞു. 3 മാസം കൊണ്ട് Weight 10 കിലോ കുറച്ചു. ഇപ്പഴും സനൂപ് സർ പറഞ്ഞു തന്ന ഫുഡ്‌ പ്ലേറ്റ് follow ചെയ്യുന്നു. ഇപ്പോൾ ആകെ ഒരു ഉന്മേഷം. വളരെയധികം നന്ദിയുണ്ട്. ഈ കോഴ്സ് നെ സംബന്ധിച്ച് ഞാൻ എൻ്റെ പരിചയക്കാർക്കെല്ലാം പറഞ്ഞ് കൊടുക്കാറുണ്ട്.
Sunil Kumar
ജോലി സംബന്ധമായി ഇന്ത്യ മുഴുവനായി ഒരുപാട് യാത്രകൾ ചെയ്യുന്ന ആൾ ആണ്. അതു കൊണ്ട് തന്നെ ഫുഡ്‌ ഒന്നും പ്രൊപ്പർ അയിരുന്നില്ല. Stomach upset എപ്പോഴും ശല്യം ചെയുന്നുണ്ടായിരുന്നു. ഫുഡ്‌ പ്ലേറ്റ് അനുസരിച്ച് ഉള്ള ആഹാര രീതി കൊണ്ട് 1 മാസം കൊണ്ട് 5 കിലൊ വരെ തൂക്കം കുറയ്ക്കാൻ സാധിച്ചു …ജീവിത സാഹചര്യങ്ങൾ കാരണം കുറച്ചു നാൾ മാറി നിന്നെകിലും കിട്ടിയ അറിവുകൾ മുറുക്കി പിടിച്ചു വീണ്ടും മുന്നോട്ട് പോകുന്നു.
Dan Mon Francis
ആരോഗ്യത്തെക്കുറിച്ചും നല്ലതായ ഒരു ജീവിത രീതിയെക്കുറിച്ചും സമഗ്രമായ ഒരു വീക്ഷണം ലഭിച്ചു.ഹെൽത്തി ഫുഡ് പ്ലേറ്റ് എന്ന ആശയം പ്രയോഗത്തിൽ വരുത്തിയതോടെ കൊളസ്ട്രോൾ കുറഞ്ഞു. മരുന്നുകൾ നിർത്തി.വ്യായാമം ദിവസേന ചെയ്യുന്നതിലൂടെ ശരീരത്തിനും മനസിനും നല്ല സുഖമുണ്ട്.ഇടയ്ക്ക് വെയിലു കൊള്ളുന്നതും ശീലമാക്കി.ഇടയ്ക്ക് വെയിലു കൊള്ളുന്നതും ശീലമാക്കി.എല്ലാം കൊണ്ടും ഒരു അനുഗ്രഹമാണ് ഈ കോഴ്സ്.എല്ലാം കൊണ്ടും ഒരു അനുഗ്രഹമാണ് ഈ കോഴ്സ്.
Santhosh Eramam
Dear Sanoop … I am very happy to share the positive results that I have benefited through your course . The course is well thought and organised for a real time practical lifestyle routine…I have been trying many ways for past 4 years and but all in vain ….I have never felt other diets like paleo , intermittent fasting ( everyday) are not practical and soon bored or impossible to continue …. to list down the benefits that I have embraced till now … 4 kg weight loss in a month… decrease in my knee pain … feel more energetic…. zero PMS – Pre Menstrual Syndrome: I have been suffered with many issues every 10days in a month for several years , but for first time I feel relaxed and absolutely good without any issues …. I hope there would be more benefits yet to come … I wish many people get benefits through the service you are rendering to the society. All the very best and Thank You very much ….. 👍👏
Sharmila
എന്റെ പേര്‌ റൂബി. ഞാൻ ഒരു part time കമ്പ്യൂട്ടർ എഞ്ജിനീയറും full time ഹോം മേക്കറുമാണ്‌. അമേരിക്കയിലാണ്‌ താമസം. എനിക്ക്‌ ശരിക്കും ഒരു മാസം കൊണ്ട്‌ ഒരു MBBS degree കിട്ടിയ feel ആണ്‌. വളരെ ലളിതവും അതുപോലെതന്നെ തികച്ചും ശാസ്ത്രീയവുമായ അവതരണം. ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. കുറച്ച്‌ നേരത്തെ ഈ ക്ലാസ്സ്‌ കേൾക്കാൻ പറ്റാതെ പോയല്ലോന്ന് ഒരു വിഷമമുണ്ട്‌. എന്നാലും സനൂപ്‌ സാർ പറഞ്ഞുതന്ന അറിവിന്റെ ഏകദേശം പകുതി കാര്യങ്ങൾ നേരത്തെ follow ചെയ്തിരുന്നതുകൊണ്ട്‌ എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവം നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുവാണ്‌. എനിക്ക്‌ മൂന്ന് കുഞ്ഞുങ്ങളുണ്ട്‌. ആദ്യത്തെ രണ്ട്‌ പ്രസവവും സിസേറിയൻ ആയിരുന്നു. ഒരു മരുന്നും കഴിക്കാതെ വെറും lifestyle changes മാത്രം ചെയ്ത്‌ മൂന്നാമത്തെ പ്രസവം normal delivery ആയിരുന്നു. കുഞ്ഞിന്‌ ഇപ്പോൾ 6 മാസം പ്രായം. അതുകൊണ്ട്‌ സനൂപ്‌ സാർ പറഞ്ഞ്തരുന്ന കാര്യങ്ങൾ മുഴുവനായിട്ടും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പരിശ്രമിച്ചാൽ ശരിക്കും അത്ഭുതങ്ങൾ കാണാൻ സാധിക്കുമെന്നാണ്‌ എന്റെ വിശ്വാസം.
Rubi
ഞാൻ ഒരു റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ട് ആണ്. സനൂപിന്റെ 2020 ജനുവരിയിൽ തുടങ്ങിയ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നു.ആരോഗ്യവകുപ്പിൽ 37(പഠനം+ജോലി)വർഷങ്ങളോളം പ്രവർത്തിച്ചിട്ടും കിട്ടാത്ത അവബോധം ഈ ചുരുങ്ങിയ കാലത്തെ ഓൺലൈൻ കോഴ്സുകൊണ്ട് ഉണ്ടായി. ജീവിതശൈലീ രോഗങ്ങൾ കൊണ്ടു പൊറുതി മുട്ടിയ കേരളത്തിൽ സനൂപിനെ പോലുള്ളവരുടെ ഉദ്യമങ്ങളെ എത്ര പ്രകീർത്തിച്ചാലും അധികമാവില്ല.പഞ്ചായത്തുകൾ തോറും ഡയാലിസിസ് സെന്ററുകൾ തുടങ്ങുന്നതിന് പകരം ഇങ്ങനെയുള്ളവർക്ക് പ്രവർത്തിക്കാൻ വേണ്ട എന്തെങ്കിലുമൊരു സപ്പോർട്ട് ഗവ.ഭാഗത്ത് നിന്ന് ഉണ്ടായാൽ എത്ര നന്നായിരുന്നേനെ. ഞാനും കുടുംബവും സനൂപിന്റെ ക്ലാസിൽ നിന്നു കിട്ടിയ അറിവുകൾ കൃത്യമായി ഫോളോ ചെയ്ത് നേരത്തെ ഉണ്ടായിരുന്ന പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മോചനം കിട്ടി സന്തോഷത്തോടെ ജീവിക്കുന്നു.
Laali
മുമ്പ് നിലയക്കാത്ത മൂക്കടപ്പും ചുമയും വന്നപ്പോൾ അലോപ്പതിയും തുടർന്ന് ഒന്നര വർഷം ഹോമിയോ ചികിത്സയും നടത്തി ശരീരം തകർന്ന് തരിപ്പണമായപ്പോഴാണ് ഒരു വർഷം മുമ്പ് സനൂപ് sir ന്റെ സഹായം ലഭിക്കുന്നത്. ഉപവാസത്തിനായി (5 ദിനം വെള്ളം മാത്രം) നിർദ്ദേശങ്ങൾ തന്ന് സഹായിച്ചതിനാൽ വലിയ ഗുണമാണ് കിട്ടിയത്. അസുഖം പൂർണ്ണമായും മാറി എന്നു മാത്രമല്ല. ആരോഗ്യം പൂർവ്വാധികം വീണ്ടു കിട്ടുകയും ചെയ്തു.( ശാന്തത, നിശബ്ദത പിന്നെ പരിപൂർണ്ണ വിശ്രമം എന്നിവയുടെ പ്രാധാന്യം ആദ്യമായി തിരിച്ചറിഞ്ഞതും അന്നാണ് ).ഈ മുന്നനുഭവം ഉള്ളതുതുകൊണ്ട് ഇപ്പോൾ ക്ലാസ്സിന്റെ സാരം പെട്ടെന്ന് catch ചെയ്യാനാവുന്നുണ്ട്.കേവലം ഭക്ഷണത്തിനും വ്യായാമത്തിനുമപ്പുറം ജീവിതത്തെക്കുറിച്ചുള്ള ഒരു ദർശനിക ബോധം കൂടിയുണ്ടെങ്കിലേ ഓരോ വ്യക്തിയുടെയും ജീവിതം ശരിയായ അർത്ഥത്തിൽ ഉന്മേഷഭരിതവും ആനന്ദകരവുമായിത്തീരുകയുള്ളു എന്ന ഒരു ബോധ്യം എനിക്കുണ്ടായ് വന്നത് സനൂപ് sir ന്റെ ചിന്തകളെ follow ചെയ്തു തുടങ്ങിയപ്പോഴാണ്.അറിവുകളെ ( knowledges) സ്വാനുഭവത്തിലൂടെയും സ്വയം ബോധ്യത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം സാത്മീകരിക്കുന്ന സനൂപ് sir ന്റെ രീതികളുടെ ശാസ്ത്രീയത എല്ലാവർക്കും മുതൽകൂട്ടാവുമെന്നും ആരോഗ്യകരമായ ഒരു പുതിയ കാലത്തിന് ഈ ചിന്തകൾ വഴികാട്ടട്ടെ എന്നും ആശംസിക്കുന്നു.🥰
K.V Sunil Kumar
2020 മാർച്ചിൽ നടന്ന ലൈഫ് സ്റ്റൈൽ ഹൈജിനിക്‌സ്ന്റെ ആരോഗ്യ പഠന ഓണ്ലൈൻ കോഴ്‌സിൽ പങ്കെടുത്തിനെ തുടർന്ന് എന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു. ഒരു പാട് ആരോഗ്യ പ്രശ്‌നങ്ങളിലൂടെ പോയിരുന്ന എനിക്ക് സനൂപ് സാറിന്റെ ക്ലാസ്‌കളിൽ ഭാഗഭാക്കാവാൻ കഴിഞ്ഞത് ഒരു മഹാ ഭാഗ്യമായി കരുതുന്നു. വർഷങ്ങളായി കൂടെ കൂടിയിരുന്ന മൈഗ്രേൻ, അലർജി തുമ്മൽ,ഹൈപ്പർ തൈറോയ്ഡ് ഇവക്കെല്ലാം നിരന്തരം ചികിത്സയും medication നും മൂലം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. സാറിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഹൈജീനിക്സ് 8 പ്രിൻസിപ്പിൾസ് :വായു, വെള്ളം ,സൂര്യപ്രകാശം,, ഭക്ഷണം, വ്യയാമം ,ഉറക്കം, വിശ്രമം, മാനസിക സംതുലനം എന്നിവയെ കുറിച്ചുള്ള വിശദവും ,ആധികാരിക വും,ആരോഗ്യ പരവുമായ കാഴ്ച പാടുകൾ,ജീവിത ശൈലി യിൽ വരുത്തിയ മാറ്റങ്ങൾ എന്നിവ കൊണ്ട്, വളരെ സംതൃപ്തി യോടെ സന്തോഷത്തോടെ പറയട്ടെ ഇന്ന് ഞാൻ അസുഖങ്ങളെല്ലാം മാറി, മരുന്നുകളിൽ നിന്ന് മോചനം നേടിയിരിക്കുന്നു. സന്തോഷം.സ്വസ്ഥം…. നന്ദി
Asma Arakkal
കഴിഞ്ഞ ആഗസ്ത് 16 ന് ആണ് Let’s move ഗ്രൂപ്പിൽ join ചെയ്തത്.ഒരു മാസത്തിനിടയിൽ 2 ക്ലാസ്സുകൾ മിസ്സായിരുന്നു. തുടക്കത്തിൽ കൈയൊന്ന് പൊക്കാനോ കഴുത്തൊന്ന് തിരിയാനോ പറ്റാത്ത അവസ്ഥയായിരുന്നു. ഇപ്പോഴും യോഗയും വ്യായാമവും അതിൻ്റെ perfection എത്തിയിട്ടിലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ശരീരത്തിന് നല്ല ഒരു മാറ്റം അനുഭവപ്പെടുന്നു.കഴിഞ്ഞ 14 വർഷമായി ഡയബെറ്റിക്ക് മരുന്നു കഴിക്കുന്ന ഒരാളാണ് ഞാൻ. എൻ്റെ ഷുഗർ ലെവൽ ഇപ്പോൾ നോർമ്മൽ ആണെന്ന് പറഞ്ഞാൽ എനിക്കു തന്നെ വിശ്വാസം വരാതെ തുടർച്ചയായി 2 ദിവസം പരിശോധിച്ചു. ഫുഡ് പ്ലേറ്റ് കൃത്യമായി ഫോളോ ചെയ്യാൻ ശ്രദ്ധിച്ചിരുന്നു. വളരെ സന്തോഷം.ഒരു മാസം കൂടി Let ‘ ട move നൊപ്പം തുടരാൻ ആഗ്രഹിക്കുന്നു.സനൂപും അമ്മുവും തന്ന ആത്മവിശ്വാസവും കരുതലും കൂടുതൽ ഊർജ്ജം നൽുന്നതാണ്.Love you Dears❤️
Shobha Kallath
situs slot gacor
×