ഞാൻ ഗിജി സാമുവൽ.53 വയസ്സ്. ഞാൻ കുറേ വർഷങ്ങളായി യു.എ.ഇ യിൽ ജോലി ചെയ്യുന്നു. ഒരു പ്രവാസിയുടെ ജീവിതത്തിൻ്റെയും ജോലിയുടെയും സ്വഭാവം, സാഹചര്യങ്ങൾ എന്നിവ കൊണ്ട് ഒരു ശരാശരി പ്രവാസിക്ക് ഉള്ള എല്ലാ ജീവിതശൈലീ രോഗങ്ങളും എനിക്കുണ്ടായിരുന്നു. അമിത രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഫാറ്റി ലിവർ, ദഹനസംബന്ധമായ പ്രശ്നങ്ങൾ, കാലിൽ മുഴുവൻ നീർക്കെട്ട്, പ്രമേഹത്തിൻ്റെ ലക്ഷണങ്ങൾ എന്നിവ കൊണ്ട് വർഷങ്ങളായി ബുദ്ധിമുട്ടിയിരുന്ന ഞാൻ മരുന്നുകൾ കഴിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു. കൂടാതെ 2 വർഷങ്ങൾക്ക് മുമ്പ് ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നു. മറ്റ് അസുഖങ്ങൾക്കൊപ്പം 3 സ്റ്റെൻ്റ്സ് മായി ജീവിക്കേണ്ടി വന്ന എനിക്ക് അടിയന്തിരമായി ജീവിതശൈലി മാറ്റുക എന്നത് ഒരു അനിവാര്യതയായിരുന്നു. ഇതിനു വേണ്ടി നിരവധി ഹെൽത്ത് കോച്ചിംഗ് പ്രോഗ്രാമുകൾ ( വളരെ പ്രാക്ടിക്കൽ ആയത് ) അന്വേഷിച്ചു കൊണ്ടേയിരുന്ന എനിക്ക് ഒരു സുഹൃത്ത് വഴി സനൂപ് നരേന്ദ്രനെ പരിചയപ്പെടാൻ സാധിച്ചു. അദ്ദേഹവുമായി സംസാരിച്ചതിന് ശേഷം കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച ഒരു ഓൺലൈൻ ആരോഗ്യ ജീവിത പരിശീലന പരിപാടിയിൽ ചേർന്നു. കോഴ്സിൽ ചേരുമ്പോൾ എനിക്ക് 86 Kg ഭാരം ഉണ്ടായിരുന്നു, BMl 29 ഉം. കോച്ചിംഗ് പരിപാടിയിൽ തന്ന ക്ലാസ്സുകളും നിർദ്ദേശങ്ങളും പരമാവധി പ്രാവർത്തികമാക്കിയപ്പോൾ കുറച്ച് ആഴ്ച്ചകൾ കൊണ്ട് തന്നെ ശരീരത്തിൽ വലിയ മാറ്റങ്ങൾ അനുഭവിച്ചറിയാൻ കഴിഞ്ഞു. 4 മാസം കൊണ്ട് ശരീരഭാരം 75 ആയി കുറഞ്ഞു. BMI 25 ആയി. നിരന്തരം ഡോക്ടറെ കണ്ട് ചെക്ക് അപ്പ് ചെയ്തിരുന്ന എനിക്ക് ഡോക്ടർ മരുന്നുകളുടെ എണ്ണവും ഡോസും നാലിൽ ഒന്നായി കുറച്ച് തന്നു. 6 മാസം കൊണ്ട് എൻ്റെ ജീവിതശൈലീ രോഗങ്ങളെല്ലാം പൂർണ്ണമായി മാറി. വർഷങ്ങളായി കാലിൽ ഉണ്ടായിരുന്ന നീർക്കെട്ട് മുഴുവൻ ഇല്ലാതായി. (ഇന്ത്യൻ സ്റ്റൈൽ ടോയ്ലറ്റ് ഉപയോഗിക്കാൻ ഒട്ടും വയ്യാതിരുന്ന എനിക്ക് ഇപ്പോൾ അത് വളരെ ഈസിയായി ഉപയോഗിക്കാം ). ഞാൻ എൻ്റെ ശീലങ്ങളും ഭക്ഷണ രീതിയും പൂർണ്ണമായി മാറ്റിയെടുത്തു. എൻ്റെ മകൻ MBBS നാലാം വർഷം വിദ്യാർത്ഥിയാണ്. എൻ്റെ മാറ്റങ്ങൾ കണ്ട് അവൻ വളരെ അദ്ഭുതപ്പെട്ടു. ഞാൻ ചെയ്ത കാര്യങ്ങൾ ,ക്ലാസുകൾ അവനുമായി ഷെയർ ചെയ്തപ്പോൾ അവൻ അതിനെ പൂർണ്ണമായി Appreciate ചെയ്തു. ഞാൻ വളരെ സന്തോഷത്തോടെ പറയുന്നു: ഈ കോഴ്സ് എൻ്റെ ജീവിതം, ശരീരം പൂർണ്ണമായി ആരോഗ്യകരമാക്കി മാറ്റിത്തീർത്തു. ചികിത്സാച്ചെലവ് ഏറ്റവും ചുരുങ്ങി. ഇപ്പോൾ ചെക്കപ്പ് ന് മാത്രമേ പൈസച്ചെലവ് ഉള്ളൂ.. എല്ലാ തരത്തിലും ഈ കോഴ്സ് എനിക്ക് വളരെ വലിയ പ്രയോജനങ്ങൾ തന്നു.
എൻ്റെ സഹപ്രവർത്തകരെ ഞാൻ കോഴ്സിൽ ചേർത്തിട്ടുണ്ട്.
ആരോഗ്യത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഓരോരുത്തർക്കും ഈ കോഴ്സ് ഞാൻ ശുപാർശ ചെയ്യുന്നു. നാട്ടിൽ വന്നാൽ, ഭാര്യയോടൊപ്പം ഒരു ക്യാമ്പിൽ കൂടി പങ്കെടുക്കാനും സനൂപ് സർനെ നേരിൽ കണ്ട് നന്ദി അറിയിക്കാനും ഞാൻ ആഗ്രഹിക്കുന്നു.