മൂന്നു മാസമായി സനൂപിനെ ഫോള്ളോ ചെയുന്നു. ഒരു പാട് മാറ്റങ്ങൾ ഇപ്പോൾ അനുഭവിക്കുന്നു. അഞ്ച് കിലോ കുറഞ്ഞു, പല അസ്വസ്ഥതകളും കുറഞ്ഞു വരുന്നു. കഴിഞ്ഞ ദിവസം ജിൻഞാസയോടെയായിരുന്നു ലാബിൽ ബ്ലഡ് കൊടുത്തത്.റിസൾട്ട് കയ്യിൽ കിട്ടിയപ്പോൾ ഒരുപാട് സമാധാനവും സന്തോഷവും തോന്നി. 7 ൽ എത്തിയിരുന്ന Hb1c നോർമൽ ആയിരിക്കുന്നു മറ്റു പല ബയോ കെമിക്കൽ വാല്യൂകളും നോർമൽ ആയി. യാദൃഷിചികമായാണ് ഏതോ ഒരു ഫേസ്ബുക് ലിങ്ക് വഴി സനൂപിന്റെ ടെലഗ്രാം ഗ്രുപ്പിൽ അംഗമായത്. പലപ്പോഴും പല ആരോഗ്യ ക്ളാസുകളിലും പെട്ടെന്ന് റിസൾട്ട ഉണ്ടാവാനുള്ള ചില ചൊട്ടുവിദ്യകളാണ് കിട്ടുക. അതുപോലെ ഡയറ്റ് പ്ലാനുകളും . പക്ഷെ സനൂപിന്റെ ആരോഗ്യ ജീവിത ശൈലി ആശയങ്ങളിൽ ഞാൻ കണ്ട വ്യതിരിക്തത, ആരോഗ്യം , ജീവിത ശൈലി എന്നിവയിൽ കാണുന്ന സമഗ്രമായ കാഴ്ചപ്പാട് ആണ്. ആരോഗ്യം, , ആഹാരം, പ്രകൃതി, പരിസ്ഥതി, എന്നിവയുമായുള്ള പരസ്പരബന്ധവും പ്രാധാന്യവും നമ്മൾ പലപ്പോഴും മോഡേൺ മെഡിസിൻ ഡോക്ടർമാരിൽ നിന്ന് കേൾക്കാറില്ല. എന്നാൽ സനൂപ് ഇവഎല്ലാം സമഗ്രമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ഏതായാലും ജീവിതത്തിൽ ആദ്യമായാണ് ഇങ്ങിനെ ഒരു Health awareness പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിയുന്നത്. നേരത്തെ പിടിപെട്ട അമിത രക്ത സമ്മർദ്ദവും കൂടെ ബോർഡർ കടന്നു കുതിച്ചു കൊണ്ടിരിക്കുന്ന ഷുഗറും , കോളർസ്ട്രോളും എല്ലാംകൂടി ആയപ്പോൾ ഡോക്ടർമാരുടെ പേടിപ്പെടുത്തലുകളുടെ ഭാഗമായി കിഡ്നിയും ഹൃദയവും മറ്റു ശാരീരിക അവയവങ്ങളും അടിച്ചുപോകുന്ന നാളെകൾ പേടിസ്വപ്നം കണ്ടു കഴിയുകയായിരുന്നു. ഇപ്പോൾ സനൂപിന്റെ സംപ്ഷിപ്ത ആരോഗ്യ ക്ളാസ്കേട്ട് follow ചെയ്തു തുടങ്ങിയപ്പോൾ നല്ലൊരു പ്രതീക്ഷ കൈവന്നത് പോലെ.. ശരിക്കും ആരോഗ്യ , ഭക്ഷണ, ജീവിത സങ്കൽപ്പങ്ങൾ എന്താണ് യഥാർത്ഥത്തിൽ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.. പൂർണമായി follow ചെയ്യാൻ കഴിയുന്നില്ലെങ്കിലും , ഇനിയും ഒരുപാട് മാറാനുണ്ടെങ്കിലും , പ്രതീക്ഷയുണ്ട്.. നന്ദി, സനൂപ്… Thank you .. Go ahead ❤️👍