എന്റെ പേര് റൂബി. ഞാൻ ഒരു part time കമ്പ്യൂട്ടർ എഞ്ജിനീയറും full time ഹോം മേക്കറുമാണ്. അമേരിക്കയിലാണ് താമസം. എനിക്ക് ശരിക്കും ഒരു മാസം കൊണ്ട് ഒരു MBBS degree കിട്ടിയ feel ആണ്. വളരെ ലളിതവും അതുപോലെതന്നെ തികച്ചും ശാസ്ത്രീയവുമായ അവതരണം. ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. കുറച്ച് നേരത്തെ ഈ ക്ലാസ്സ് കേൾക്കാൻ പറ്റാതെ പോയല്ലോന്ന് ഒരു വിഷമമുണ്ട്. എന്നാലും സനൂപ് സാർ പറഞ്ഞുതന്ന അറിവിന്റെ ഏകദേശം പകുതി കാര്യങ്ങൾ നേരത്തെ follow ചെയ്തിരുന്നതുകൊണ്ട് എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവം നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുവാണ്. എനിക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ട്. ആദ്യത്തെ രണ്ട് പ്രസവവും സിസേറിയൻ ആയിരുന്നു. ഒരു മരുന്നും കഴിക്കാതെ വെറും lifestyle changes മാത്രം ചെയ്ത് മൂന്നാമത്തെ പ്രസവം normal delivery ആയിരുന്നു. കുഞ്ഞിന് ഇപ്പോൾ 6 മാസം പ്രായം. അതുകൊണ്ട് സനൂപ് സാർ പറഞ്ഞ്തരുന്ന കാര്യങ്ങൾ മുഴുവനായിട്ടും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പരിശ്രമിച്ചാൽ ശരിക്കും അത്ഭുതങ്ങൾ കാണാൻ സാധിക്കുമെന്നാണ് എന്റെ വിശ്വാസം.