ഞാൻ ഒരു റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ട് ആണ്. സനൂപിന്റെ 2020 ജനുവരിയിൽ തുടങ്ങിയ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നു.ആരോഗ്യവകുപ്പിൽ 37(പഠനം+ജോലി)വർഷങ്ങളോളം പ്രവർത്തിച്ചിട്ടും കിട്ടാത്ത അവബോധം ഈ ചുരുങ്ങിയ കാലത്തെ ഓൺലൈൻ കോഴ്സുകൊണ്ട് ഉണ്ടായി. ജീവിതശൈലീ രോഗങ്ങൾ കൊണ്ടു പൊറുതി മുട്ടിയ കേരളത്തിൽ സനൂപിനെ പോലുള്ളവരുടെ ഉദ്യമങ്ങളെ എത്ര പ്രകീർത്തിച്ചാലും അധികമാവില്ല.പഞ്ചായത്തുകൾ തോറും ഡയാലിസിസ് സെന്ററുകൾ തുടങ്ങുന്നതിന് പകരം ഇങ്ങനെയുള്ളവർക്ക് പ്രവർത്തിക്കാൻ വേണ്ട എന്തെങ്കിലുമൊരു സപ്പോർട്ട് ഗവ.ഭാഗത്ത് നിന്ന് ഉണ്ടായാൽ എത്ര നന്നായിരുന്നേനെ. ഞാനും കുടുംബവും സനൂപിന്റെ ക്ലാസിൽ നിന്നു കിട്ടിയ അറിവുകൾ കൃത്യമായി ഫോളോ ചെയ്ത് നേരത്തെ ഉണ്ടായിരുന്ന പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മോചനം കിട്ടി സന്തോഷത്തോടെ ജീവിക്കുന്നു.