“ഞാൻ ഹേമ. Hygienics കൂടുതൽ അറിയാൻ 2017 മെയ് മാസം കയ്യേനി ക്യാമ്പിൽ പങ്കെടുത്തു. കുറച്ചു കൊളസ്ട്രോൾ കൂടുതൽ ഉണ്ടായിരുന്നു എന്നല്ലാതെ കാര്യമായി അസുഖം ഇല്ലായിരുന്നു. ക്യാമ്പ് എനിക്ക് ആരോഗ്യത്തെ പറ്റി ഉറച്ച ധാരണകൾ തന്നു. എന്റെയും കുടുംബത്തിന്റെയും ആരോഗ്യ കാര്യങ്ങൾ എനിക്ക് മാനേജ് ചെയ്യാൻ കഴിയുന്നു. രോഗാവസ്ഥകളിൽ (കാര്യമായി അസുഖങ്ങൾ വരാറില്ല )ഫ്രൂട്ട് ഡയറ്റ് ഉപവാസം എന്നിവ എടുക്കും. അല്ലാത്തപ്പോൾ വീട്ടിൽ ഉണ്ടാക്കുന്ന സാധാരണ ഭക്ഷണം പഴങ്ങൾ എന്നിവ ഒക്കെ തുടരുന്നു. ആഘോഷവേളകളിൽ പുറത്ത് നിന്നുള്ള ആഹാരങ്ങൾ എല്ലാം കഴിക്കാറുണ്ട്. എന്നാലും രോഗം വരുന്നവഴി യും പരിഹാരവും അറിയാവുന്നതിനാൽ ആകുലതകൾ ഇല്ല. അതാണ് ക്യാമ്പ് എനിക്ക് തന്ന ആത്മ വിശ്വാസം.”