“ആധുനിക ലോകത്തിലെ ആരോഗ്യ ഹാനിയായ ജീവിതത്തിൽ നിന്നൊരു മടങ്ങിപ്പോക്ക് . 4 ദിവസത്തെ നേച്ചർ ക്യാമ്പ്. ജീവിതത്തിൽ ആദ്യമായി താഴിട്ട് പൂട്ടാത്ത വീട്ടിൽ ജനൽ അടയ്ക്കാതെ ആരെയും പേടിക്കാതെ ( കൊതുക് ,കള്ളൻ) , സുഖമായി കിടന്നുറങ്ങി.പേസ്റ്റ്, സോപ്പ് ,ഷാംപൂ തുടങ്ങിയ ആധുനിക വസ്തുക്കളില്ലാതെ പ്രകൃതിദത്തമായവയിലൂടെ തിരിച്ചു പോക്ക്.വിത്ത് നിറച്ചു കൊണ്ടുള്ള പേപ്പർ പേനകൾ വ്യത്യസ്തമായിരുന്നു.വൈവിധ്യമാർന്ന ഫലങ്ങൾ, ഭക്ഷണങ്ങൾ .ഏറ്റവും ശ്രദ്ധേയമായത് ഏറെ കഷ്ടപ്പെട്ട് ഇതിന്റെ സംഘാടകർ സംഘടിപ്പിച്ച ആഞ്ഞിലിപ്പഴമായിരുന്നു. ഇതുവരെയും കാണാത്ത പല നിറത്തിലും രുചിയിലും രൂപത്തിലും കഴിച്ച പഴങ്ങൾ വളരെ ആകർഷണീയമായിരുന്നു അവിടെ. മലനിരകളും, തണുപ്പുള്ള കാലാവസ്ഥയും, വിവിധ തരം മരങ്ങളുടെ പച്ചപ്പും ഒരുമിച്ചായപ്പോൾ പ്രകൃതി കൂടുതൽ മനോഹരിയായി. ഇങ്ങനെ എല്ലാം തികഞ്ഞ ഒരു സ്ഥലത്ത് വളരെ നല്ല മനുഷ്യരുടെ കൂടെ സമയം ചിലവഴിക്കാൻ കഴിഞ്ഞതിൽ ഒരു പാട് ആഹ്ലാദവും വളരെ പെട്ടെന്ന് കഴിഞ്ഞു പോയല്ലൊ എന്ന നിരാശയാലും ഞാൻ ഇന്ന് മടങ്ങുകയാണ്. ഇവിടെ നിന്നും. ഒരു പാട് നാളായിട്ട് പരിചയമുള്ളവരെപ്പോലെ ആയിരുന്നു അവിടെ വന്ന ഓരോരുത്തരും. കുടുംബങ്ങളിൽ ഒത്തുകൂടുന്ന പോലെ..അതിന്റെ സംഘാടകരിൽ പ്രാധാനിയായ സനൂപ് ചേട്ടന്റെ ക്ലാസ്സുകൾ ഓരോ നിമിഷവും ആകാംക്ഷയോടെ കേട്ടു. അറിവിന്റെ സർവ്വകലാശാലയാണ് അദ്ദേഹം എന്ന് തോന്നി. ഒരു പാട് യാത്രകൾ ചെയ്തും, വായിച്ചും, പഠിച്ചും ,അനുഭവങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടറിഞ്ഞ കാര്യങ്ങൾ ഞങ്ങളുമായി പങ്കുവെച്ചപ്പോൾ മനസ്സിലുണ്ടായിരുന്ന പല ആശങ്കകൾക്കും അറിവില്ലായ്മയക്കുo ഒക്കെ ഫലമുണ്ടായി. ഇത്ര ചെറിയ പ്രായത്തിൽ അദ്ദേഹം ഇതിന് വേണ്ടി എടുക്കുന്ന കഷ്ടപ്പാടുകൾ ചെറുതല്ല. ഇത്ര ലളിത ജീവിതം നയിക്കുന്നതു കണ്ടപ്പോഴും ബഹുമാനം തോന്നിപോയി. സമൂഹത്തിലെ വിവിധ മേഖലയിൽ പ്രതിഭ തെളിയിച്ചിട്ടുള്ള പ്രായമുള്ളവരും, വിദ്യാസമ്പന്നരും, വൈദ്യ രംഗത്ത് പ്രവർത്തിക്കന്നവരും ഒക്കെ ഈ ക്യാമ്പിൽ പങ്കെടുക്കാറുണ്ട് എന്നതാണ് ഇതിലെ മറ്റൊരു ആകർഷണീയത. ഏത് വിഷയവും എത്ര നിമിഷം വേണെങ്കിലും മടുപ്പില്ലാതെ സംസാരിക്കുക എന്നതു മാത്രമല്ല,എന്തിനെ കുറിച്ചുള്ള സംശയത്തിനും വിശദമായ ഉത്തരങ്ങളായിരുന്നു അദ്ദേഹം തന്നത്. ഏത് കാര്യവും തെറ്റാണ് എന്ന് പറയുന്നവർക്ക് അതിന്റെ കാര്യകാരണങ്ങളെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കി തരാൻ പറ്റാറില്ല. ഓരോ മനുഷ്യനും പഠിക്കേണ്ടതും പ്രാവർത്തികമാവേണ്ടതുമായ കാര്യങ്ങളാണ് ഇതൊക്കെ.കായികമായി ചെയ്യേണ്ട യോഗയും, മാർഷ്യൽ ആർട്സും എല്ലാം കൂടിയുള്ള ചാലക്കുടിഅനിലേട്ടന്റെ ക്ലാസ്സുകൾ പിന്നെയും കൂടുതൽ മനോഹരമായി ഇതുവരെ കാണാത്ത രീതിയും അഭ്യാസമുറകളും ആയിരുന്നു അത്.ഇതിന് അവസരം തരാൻ കാരണക്കാരനായ അനിലേട്ടനെ പരിചയപ്പെട്ടതിൽ സന്തോഷമുണ്ട്.വിദേശ രാജ്യത്ത് ചെയ്തിരുന്ന ജോലി നിർത്തിവന്നാണ് അദ്ദേഹം ഇതൊക്കെ തുടങ്ങുന്നത്. ഒരു പാട് അറിവുള്ള സാധാരണക്കാരനായ മനുഷ്യൻ. അമ്മുവിന്റെയും, ഇക്കയുടെയും ,ചേച്ചിയുടെയുംസഹായസഹകരണങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇത്ര മനോഹരമാവില്ലായിരുന്നു.ഇതിന്റെ ഒക്കെ പുറകെ മനോഹരിയായി നിന്ന പുകയൂനി ഫാമിനെയും വീണ്ടും ഓർത്തു പോകുന്നു.ഈ ക്യാമ്പിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടായതിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. ഇന്നത്തെ ഫാസ്റ്റ് ലൈഫിൽ നിന്നും വിഷമയമായ അന്തരീക്ഷത്തിൽ നിന്നും പൂർണ്ണമായും അകന്നു മാറി പ്രകൃതിയുമായി കൂട്ടുകൂടി കുറച്ചു ദിവസങ്ങൾ നിങ്ങൾക്ക് ചെലവഴിക്കാം .തിരക്കുകളില്ല, മലിനീകരണമില്ല, വിഷമയമായ ഭക്ഷണങ്ങളില്ല.ഫാനും, എ.സിയും, ഫ്രിഡ്ജുമൊന്നും ഇല്ലാത്ത ലളിത ജീവിതം എത്ര സുഖകരമാണ് ജീവിതത്തിൽ ആദ്യമായി മനസ്സിലായത് അവിടെ വച്ചാണ്. ഇന്നത്തെ പുതിയ തലമുറയിലെ കുഞ്ഞുങ്ങൾക്ക് ...
Aswini Mohan