Testimonials

“കുറെ വർഷങ്ങളായി അനുഭവിച്ച നടുവുവേദനയെക്കുറിച്ച് സുഹൃത്തുമായി ചർച്ച ചെയ്തപ്പോഴാണ് അട്ടപ്പാടിയിൽ നടക്കുന്ന ആരോഗ്യപഠന ക്യാമ്പിനെ കുറിച്ചറിയുന്നത്.7 ദിവസത്തെ പരിപാടിയായതിനാൽ പലതവണ പോകാൻ ആഗ്രഹിച്ചിട്ടും നീട്ടി വക്കുകയുണ്ടായി. കുറെ ക്യാമ്പിനു ശേഷമാണ് 2017 ഡിസംബറിൽ നടന്ന 7 ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കാനായത്.. ശരീരത്തിന്റെ ഫങ്ങ്ഷനുകളെക്കുറിച്ചും ശരിയായ ഭക്ഷണ രീതികളെക്കുറിച്ചും, വ്യായാമത്തിന്റെയും, വെയിൽ കൊള്ളുന്നതിന്റെയും ആവശ്യകതയും, ഉറക്കത്തിന്റെ പ്രാധാന്യവും പിന്നെ ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കാൻ പാചക പരിശീലനവും…. അങ്ങനെ ഒരുപാടു കാര്യങ്ങൾ ,പഠിക്കാൻ പറ്റി… ആദ്യമായിട്ടായിരുന്നു വേവിക്കാത്ത ഭക്ഷണം കഴിച്ചു കൊണ്ടുള്ള ഒരാഴ്ച ,പുതിയൊരനുഭവമായിരുന്നു …”
Vijitha Jaison
“Healthy lifestyle based on Natural Hygiene principle is the answer if you want to avoid or reverse a chronic condition. Best way to achieve this is by attending one of Sanoop’s camp. He may not have a medical degree but you will be impressed by his subject knowledge also he is practical too. Camp atmosphere is so refreshing and energising. Sanoop, Ammu and friends make such a good team and support the participants in everyway. I came away having made many friends for life and also, now a healthier, happier person too.”
Vidya Shaji
“ശുദ്ധ വായു, ശുദ്ധ വെള്ളം, ശുദ്ധ ഭക്ഷണം ഇവ ഏറ്റവും അനിവാര്യമായ സമയത്താണ് ഞാൻ ക്യാമ്പിൽ എത്തിയത്. നല്ല മഴക്കാലം. എന്റെ അനുജത്തിയും ഏഴുമാസം ഗർഭിണി ആയിരുന്ന ഞാനും ഒന്നര വയസ്സായ എന്റെ മൂത്തമകളും ചേർന്നാണ് ക്യാമ്പിലേക്ക് വന്നത്. വൈകുന്നേരം ആയി എത്തിയപ്പോഴേക്കും. എന്റെ ഗർഭകാലത്ത് ഞാൻ നടത്തിയ ഏറ്റവും സുന്ദരമായ യാത്ര ആണിത്. എന്റെ രണ്ടു കുഞ്ഞുങ്ങൾക്കു അവരുടെ ജീവിതത്തിന്റെ ആദ്യകാലത്തു തന്നെ എനിക്ക് നല്കാൻ കഴിഞ്ഞ ഏറ്റവും നല്ല സമയങ്ങളിൽ ഒന്നും.ഒരു ഒന്നരവയസ്സുകാരി വേവിക്കാത്ത ഭക്ഷണം എന്നും ആസ്വദിച്ചു കഴിക്കുന്നത് എനിക്ക് വല്ലാത്ത ആത്മവിശ്വാസം തന്നു. ജീവിത ശൈലി എങ്ങനെ ചിട്ടപ്പെടുത്താം എന്നും, കുട്ടികളുടെ ഭക്ഷണ രീതി എങ്ങനെ ക്രമപ്പെടുത്താം എന്നും ഇവിടെ നിന്നും ഞാൻ മനസിലാക്കി.അന്ധമായ പ്രകൃതി ചികിത്സ വാദങ്ങളോ ആത്മീയതയിൽ ഊന്നി ശരീരത്തെ വിശുദ്ധിയിൽ എത്തിച്ചു നടത്തുന്ന പ്രഭാഷണങ്ങളോ അല്ല ക്യാമ്പിൽ സംഭവിക്കുന്നത്. കൃത്യമായ വായനയിലൂടെയും ശാസ്ത്രീയമായ ഗവേഷണങ്ങളെ അവലോകനം ചെയ്തും, ആരോഗ്യശാസ്ത്ര മേഖലയിലെ ക്ലാസിക്കൽ ടെക്സ്റ്റ് ബുക്കുകളിൽ നിന്നുള്ള വിവരങ്ങളുടെയും evidence based practices ഇൽ നിന്നുള്ള വിവരങ്ങളുടെയും പിൻബലത്തോടു കൂടിയാണ് ക്യാമ്പിൽ ഓരോ അറിവും പങ്കുവെക്കപ്പെട്ടത്. അവിടെ അവതരിപ്പിച്ച അറിവുകളെ സമർത്ഥിച്ചെടുക്കാൻ വാക്ക് ചാതുരികൊണ്ടുള്ള ഗിമ്മിക്കുകളോ വൈകാരികമായ ഇടപെടലുകളോ ഉണ്ടായില്ല. അവിടെ പറഞ്ഞതൊക്കെ അതെ പടി വിഴുങ്ങാൻ ഈ ക്ലാസുകൾ നമ്മെ പ്രേരിപ്പിക്കില്ല മറിച് ശാസ്ത്രീയമായ അടിത്തറയോടുകൂടിയ അറിവുകൾ പങ്കുവെക്കുന്ന രീതിയും ആരോഗ്യകരമായ സംവാദങ്ങളും നമുക്കകത്തുള്ള ശാസ്ത്രാന്വേഷിയെ കൂടുതൽ അന്വേഷിക്കാനും , കണ്ടെത്താനും അറിയാനും, പഠിക്കാനും പ്രചോദിപ്പിക്കുന്നവയാണ്. കുഞ്ഞുങ്ങളുടെ രോഗാവസ്ഥ ഇന്ന് എന്നെ ഭയപ്പെടുത്താറില്ല . കരുതലോടെ ആ രോഗാവസ്ഥയെ അഭിമുഖീകരിക്കാനും അവരുടെ ശരീരത്തിന് ആ രോഗാവസ്ഥയെ അതി ജീവിക്കാനുള്ള അനുകൂല സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള അറിവും ശ്രദ്ധയും ആത്മവിശ്വാസവും എനിക്ക് ആർജിക്കാൻ കഴിഞ്ഞതു, ശരീരത്തിന്റെയും ആരോഗ്യത്തിൻറെയും ശാസ്ത്രീയമായ അടിസ്ഥാന തത്വങ്ങൾ ക്യാമ്പിലെ ക്ലാസുകളിലൂടെ യും സംവാദങ്ങളിലൂടെയും മനസിലാക്കാൻ കഴിഞ്ഞതോടു കൂടിയാണ്. ഞങ്ങൾക്ക് ശേഷം എന്റെ ജീവിത പങ്കാളിയും ക്യാമ്പിൽ പങ്കെടുത്തിരുന്നു. ഇന്ന് ഞങ്ങൾ രോഗാവസ്ഥയെ ഭയക്കുന്നില്ല. ഒന്ന് രോഗം വരാതെ ശ്രദ്ധിക്കാൻ ഞങ്ങൾ പഠിച്ചു . രണ്ട് , ഇനി രോ ഗം വരുമ്പോ രോഗം വരാൻ ഇടയാക്കിയ ജീവിതരീതി മാറ്റങ്ങൾ കണ്ടെത്താനും ഭയപ്പെടാതെ വിവേക പൂർവം രോഗാവസ്ഥയെ സമീപിക്കാനും കൈകാര്യം ചെയ്യാനും അത്യാവശ്യമെങ്കിൽ സഹായങ്ങൾ സ്വീകരിക്കേണ്ടത് എങ്ങനെ എന്നും ഉള്ള പഠനത്തിൻറെ ആദ്യാനുഭവങ്ങൾ ഈ ക്യാമ്പിലൂടെ ഞങ്ങൾ അറിഞ്ഞു. സ്വന്തം ആരോഗ്യത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യത്തെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാനുള്ള മാനസികാവസ്ഥയും ഉണ്ടായാൽ തന്നെ ആരോഗ്യസ്വാശ്രയത്വ ത്തിലേക്കുള്ള ആദ്യ പടി ആയി. എന്ത് തന്നെ നേടിയാലും ആരോഗ്യ സ്വാശ്രയത്വം നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റു നേട്ടങ്ങൾ കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്നാണ് എന്റെ വിശ്വാസം. വിശ്വാസത്തെ പ്രവർത്തിയിലേക്ക് എത്തിക്കാൻ അനിവാര്യമായിരുന്ന അറിവുകളും റിസോഴ്‌സുകളും എനിക്ക് ഈ ക്യാമ്പിൽ നിന്ന് ലഭിച്ചു. ഒരു കാര്യം കൂടിയുണ്ട്…. സാമ്പത്തീകമായി വല്ലാതെ ഞെരുക്കത്തിൽ ആയിരുന്ന കാലത്താണ് ഞങ്ങൾ ക്യാമ്പിൽ പങ്കെടുത്തത്. മുഴുവൻ പണം നല്കാൻ കഴിയില്ല എന്ന കാരണം കൊണ്ട് പങ്കാളിത്തത്തിനുള്ള ...
Taniya
“ഞാൻ ഹേമ. Hygienics കൂടുതൽ അറിയാൻ 2017 മെയ്‌ മാസം കയ്യേനി ക്യാമ്പിൽ പങ്കെടുത്തു. കുറച്ചു കൊളസ്‌ട്രോൾ കൂടുതൽ ഉണ്ടായിരുന്നു എന്നല്ലാതെ കാര്യമായി അസുഖം ഇല്ലായിരുന്നു. ക്യാമ്പ്‌ എനിക്ക് ആരോഗ്യത്തെ പറ്റി ഉറച്ച ധാരണകൾ തന്നു. എന്റെയും കുടുംബത്തിന്റെയും ആരോഗ്യ കാര്യങ്ങൾ എനിക്ക് മാനേജ് ചെയ്യാൻ കഴിയുന്നു. രോഗാവസ്ഥകളിൽ (കാര്യമായി അസുഖങ്ങൾ വരാറില്ല )ഫ്രൂട്ട് ഡയറ്റ് ഉപവാസം എന്നിവ എടുക്കും. അല്ലാത്തപ്പോൾ വീട്ടിൽ ഉണ്ടാക്കുന്ന സാധാരണ ഭക്ഷണം പഴങ്ങൾ എന്നിവ ഒക്കെ തുടരുന്നു. ആഘോഷവേളകളിൽ പുറത്ത് നിന്നുള്ള ആഹാരങ്ങൾ എല്ലാം കഴിക്കാറുണ്ട്. എന്നാലും രോഗം വരുന്നവഴി യും പരിഹാരവും അറിയാവുന്നതിനാൽ ആകുലതകൾ ഇല്ല. അതാണ് ക്യാമ്പ്‌ എനിക്ക് തന്ന ആത്മ വിശ്വാസം.”
Hema M
“ശരിയായ അടിസ്ഥാന ആരോഗ്യനിയമങ്ങളെക്കുറിച്ചും അതിലുണ്ടാകുന്ന പിഴവുകളും പാളിച്ചകളും മനുഷ്യനിലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും കൃത്യവും വ്യക്തവുമായി വളരെ ലളിതമായി ശാസത്രീയ അടിത്തറയോടു കൂടി പറഞ്ഞു മനസിലാക്കി തരുന്നു. രോഗ ഭയത്തിൽ നിന്ന് മുക്തി നേടിക്കൊണ്ട് സ്വന്തം ശരീരത്തിന്റെ പ്രതികരണങ്ങളെ മനസിലാക്കി കൊണ്ട് നിലവിലെ മെഡിക്കൽ സംവിധാനത്തേയും മരുന്ന് പ്രയോഗത്തേയും മാറ്റി നിർത്തി കൊണ്ട് രോഗമുക്തി നേടുന്ന കല ആസ്വദിച്ചു പഠിക്കുന്നതിന് സനൂപിന്റെ ക്ലാസുകളും അദ്ദേഹത്തിന്റെ ക്യാമ്പുകളും വളരെ സഹായിക്കുന്നു. നിലവിലെ ജീവിത ശൈലി കൊണ്ടും പരിതസ്ഥിതികൾ കൊണ്ടും അമിതമായ കച്ചവട താൽപര്യത്തോടു കൂടിയ മരുന്നുപയോഗം കൊണ്ടും മനുഷ്യന് അകാലത്തിൽ വന്നു പെടുന്ന കാൻസർ,കരൾ കിഡ്നി രോഗങ്ങൾ , മസ്തിഷ്ക നാഡി രോഗങ്ങൾ എന്നിവയെക്കുറിച്ച് മനസിലാക്കാനും വരാതെ നോക്കാനും , ശരിയായ ചികിത്സയെക്കുറിച്ചു മനസിലാക്കാനും അദ്ദേഹത്തിന്റെ ക്ലാസുകൾ ഏറെ സഹായിക്കുന്നുവെന്ന് നിസംശയം പറയാം. ശരിയായ ഭക്ഷണത്തെക്കുറിച്ചുള്ള ക്ലാസുകൾ വളരെ ആസ്വാദ്യകരമാണ്. അദ്ദേഹത്തിന്റെ ഈ രംഗത്തുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ നന്മകളും നേരുന്നു.”
Ganesh Krishnan
“ക്യാമ്പിൽ പങ്കെടുത്തത് കൊണ്ടുള്ള പ്രധാന നേട്ടം ആരോഗ്യ സാമൂഹിക ജീവിതത്തെ പറ്റി പുതിയ ഒരു കാഴ്ചപാട് രൂപീകരിക്കാൻ പറ്റി എന്നതാണ്.. സനൂപ് കാര്യങ്ങൾ വിശദീകരിക്കുന്നത് ശാസ്ത്രത്തിന്റെ പിൻബലത്തിലാണ്.”
Shaji Tulasi& Tulasi Shaji
“ഹൈജീനിക്സ് ക്യാമ്പിൽ നിന്നും ആരോഗ്യകരമായ ജീവിത രീതി, ആരോഗ്യത്തിന് അനുയോജ്യമായ പരിസ്ഥിതി പരിപാലനം ( Human Ecology), കൃത്യതയോടെയുള്ള ആഹാരരീതി എന്നീ കാര്യങ്ങൾ ആഴത്തിൽ മനസിലാക്കുവാൻ സാധിച്ചു. Junk food പൂർണമായി ഒഴിവാക്കുവാൻ ശ്രമം തുടങ്ങി. ധാരാളം സമാനമനസ്കരെ കണ്ടുമുട്ടിയത് പുതിയ ജീവിതരീതി അനുവർത്തിക്കാൻ പ്രചോദനമായി.”
Jithu Narayanan K
“ശ്രീ സനൂപ് നരേന്ദ്രന്റെ ആരോഗ്യ പഠന ക്ളാസ്സുകൾ ഗൗരവമായ വിഷയത്തെ സാധാരണക്കാര്‍ക്ക് മനസ്സിലാകും വിധം ലളിതമായി അവതരിപ്പിക്കുന്നവയാണ്. വിഷയങ്ങൾ ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുന്നതിൽ വിദഗ്ധൻ. പങ്കെടുക്കുന്നവർക്കു ലാഭം മാത്രം. സനൂപിന്റെ ക്യാമ്പുകൾ ഒരു മടിയുമില്ലാതെ ഞാൻ ശുപാര്‍ശ ചെയ്യുന്നു.”
Dr. Babu Joseph
“ആരോഗ്യത്തെക്കുറിച്ചുള്ള എന്റെ ചിന്താധാരയുടെ ഗതി മുഴുവനായി മാറ്റിമറിച്ച കൂടിച്ചേരലുകളെക്കുറിച്ച് കുറിച്ചിടാൻ ഈ ചെറിയ സ്ഥലം മതിയാവില്ല. ജീവിതത്തെ സങ്കീർണ്ണമായ സംജ്ഞകളിൽ കുരുക്കിയാടാതെ ലളിതമായ സത്യങ്ങൾ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ദിശാബോധമുള്ള ഒരു കൂട്ടായ്മ. മുഖംമൂടികളുടെ ഭാരമില്ലാതെ പ്രകൃതിയിലെ സത്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ഒരാൾ. ജീവിതത്തിന്റെ ഭാരം കുറച്ചു എന്നെ ധൈര്യവാനാക്കിയ ഒരാൾ… ദൈനംദിന ജീവിതത്തിൽ പല ഘട്ടങ്ങളിലും ഞാൻ എടുക്കുന്ന തീരുമാനങ്ങളിൽ അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ട്. എന്റെ ബോധ്യങ്ങൾക്കു വേണ്ടി മാത്രമേ ഞാൻ എന്നും നിലനിന്നിട്ടുള്ളു. ആദ്യം കേട്ടത് സനൂപിന്റെ 2 മണിക്കൂർ ഉള്ള ഒരു സെഷൻ ആയിരുന്നു. അതു കഴിഞ്ഞപ്പോൾ നൂറു സംശയങ്ങൾ ബാക്കിയായി. അന്നൊക്കെ സനൂപിനെ നിശിതമായി വിമർശിച്ചു സംസാരിച്ചിരുന്നു. പുകമറ മൂടിയ ഒരു വഴിയിൽ ശരികൾക്കു വേണ്ടി ഒരു തിരച്ചിൽ നടത്തുന്നതിനിടയിലാണ് സനൂപ് നെ പരിചയപ്പെടുന്നത്. കാണുമ്പോൾ ഒരു എനർജിയും ഇല്ലാത്ത എന്നാൽ ഞാൻ ഇടപഴകിയതിൽ ഏറ്റവും ഊർജ്ജം ഉള്ള മനുഷ്യരിൽ ഒരാൾ. എന്റെ അന്വേഷണങ്ങൾക്ക് വളരെ വലിയ ഒരു ദിശാ മാറ്റം പൊടുന്നനെ സംഭവിച്ചു. ആ സുഹൃത്ബദ്ധവും ദിശാമാറ്റവും എന്നെ സംബന്ധിച്ച് വിപ്ലവം തന്നെ. പ്രകൃതിയുടെ സൗന്ദര്യം സ്വഭാവികതയാണ്. ഇവിടെ നന്നായി ജീവിക്കാൻ സ്വഭാവികതയെ പിന്തുടർന്നാൽ മതിയെന്നുമുള്ള അറിവാണ് ഏറ്റവും വലിയ അറിവ്. തനിക്ക് ബോധ്യമാവാത്തതിനെ ബോധ്യമാവും വരെ പിന്തുടരാൻ ഉള്ള ആർജവം നിങ്ങൾക്കുമുണ്ടായിരിക്കട്ടെ. ഈ കൂടിച്ചേരുകളിൽ സ്വായത്തമാക്കുന്ന അറിവുകളിൽ സ്വതന്ത്രമായഅന്വേഷണങ്ങൾ തുടരുകയും ചെയ്യുക. ഏവർക്കും നൻമകൾ ആശംസിക്കുന്നു.”
Kalesh Karunakaran
“2017 ജനുവരിയിലാണ് സനൂപിന്റെ ക്യാമ്പിൽ, ഒരു outing into nature എന്ന രീതിയിൽ കുടുംബ സമേതം എത്തിപ്പെട്ടത്. പക്ഷെ, അവിടെ നടന്ന ചർച്ചകളിൽ നിന്നും, പിന്നെ ഉണ്ടായ ചില ബന്ധങ്ങളിൽ നിന്നും, nutrition എന്ന വലിയ ഒരു ഘടകം, ആരോഗ്യത്തിൽ അത് വഹിക്കുന്ന പങ്ക്, എവിടെയോ, വച്ച് മറന്നു എന്ന ഓർമപ്പെടുത്തൽ, ഉണ്ടായി…Natural capacity of human body towards health എന്ന വശം വീണ്ടും, ചിന്തയിൽ വന്നു തുടങ്ങി.. ചികിത്സ എന്നതിൽ ഉപരി, ആരോഗ്യം മെച്ച പെടുത്തൽ എന്ന, പൊരുൾ, കൂടുതൽ ശക്തമായി. അവിടെ വന്നവരുടെ അനുഭവം, power of human body, when it is given the chance, to combat disease on its own എന്ന fact, പല രീതിയിലും, സഹായകരമായി..”
Dr Jidesh Kumar
“ലാളിത്യപൂർണ്ണമായ ഭാവി മാത്രമേ ഇനിയുള്ള കാലം നമുക്ക് സാദ്ധ്യമാകൂ എന്ന് തിരിച്ചറിയാൻ പുതുതലമുറയെക്കൂടി വിശ്വാസത്തിലെടുത്ത് ശ്രീ സനൂപ് നരേന്ദ്രൻ നടത്തുന്ന ആരോഗ്യമേഖലയിലെ ഇടപെടൽ ഈ കാലത്തിനനുയോജ്യമായതാണ് എന്ന് കരുതുന്നു. സ്വസ്ഥ പൂർണ്ണമായ ആരോഗ്യ കേരളം കെട്ടിപ്പടുക്കുന്നതിന് അദ്ദേഹത്തിന്റെ പ്രവർത്തനം ഒരു മുതൽക്കൂട്ട് തന്നെയാണ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ ക്യാമ്പ് ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ആരോഗ്യം നിലനിർത്തുന്നതിന് വലിയ ഇടപെടലാണ് നടത്തിയിട്ടുള്ളത്. ഇതു തുടരണം”
K. Presennan
“ഞാൻ അബ്ദുൽ റഹിമാൻ നിലമ്പൂർ മൂത്തേടം പഞ്ചായത്തിൽ കാരപ്പുറം സ്വദേശിയാണ്. പരിസ്ഥിതി -കൃഷി -ആരോഗ്യ പഠനം രംഗത്ത് ഒൻപത് വർഷമായി നിലകൊള്ളുന്നു. നിരവധി ആരോഗ്യ പഠന ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ട്. 2008 ൽ ഒരു പ്രകൃതിജീവന ക്യാമ്പിൽ കുടുംബസമേതം പങ്കെടുത്തു കൊണ്ടാണ് തുടക്കം. തുടർന്ന് ഈ മേഖലയിൽ അന്വേഷണം തുടർന്നു. നിരവധി ക്ലാസുകളിൽ പങ്കെടുക്കുകയും, സംഘടിപ്പിക്കുകയും ചെയ്തു.ഭാരത യാത്രയിലും വിദേശയാത്രകളിലും ആരോഗ്യകരമായ ഭക്ഷണ- ജീവിതചര്യ എന്റെ ജീവിതത്തിൽ ശാരീരികവും, മാനസികവും, സാമ്പത്തികവുമായ വളരെയേറെ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അവസാനമായി സനൂപ് നരേന്ദ്രന്റെ കയ്യേനിയിലെയും, ജോസ് ഗിരിയിലെ പുകയൂനി ഫാമിലെയും ക്യാമ്പിലൂടെയും, എനിക്ക് ലഭിച്ച അറിവും അനുഭവവും ജീവിതത്തിലെ അവിസ്മരണീയമായ ഒന്നായി കാണുന്നു , എന്റെ ഈ പ്രായത്തിലും മെഡിക്കൽ ബില്ലുകളില്ലാതെ സന്തോഷകരമായ ജീവിതം നയിക്കാൻ കഴിയുന്നതിൽ സനൂപിനെ പോലുള്ള ഉന്നതരായ ആരോഗ്യ വിദ്യാഭ്യസ പ്രവർത്തകരുടെ പരിശ്രമത്തിന്റെ ഫലമാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും.”
Abdul Rahiman
“ആധുനിക ലോകത്തിലെ ആരോഗ്യ ഹാനിയായ ജീവിതത്തിൽ നിന്നൊരു മടങ്ങിപ്പോക്ക് . 4 ദിവസത്തെ നേച്ചർ ക്യാമ്പ്. ജീവിതത്തിൽ ആദ്യമായി താഴിട്ട് പൂട്ടാത്ത വീട്ടിൽ ജനൽ അടയ്ക്കാതെ ആരെയും പേടിക്കാതെ ( കൊതുക് ,കള്ളൻ) , സുഖമായി കിടന്നുറങ്ങി.പേസ്റ്റ്, സോപ്പ് ,ഷാംപൂ തുടങ്ങിയ ആധുനിക വസ്തുക്കളില്ലാതെ പ്രകൃതിദത്തമായവയിലൂടെ തിരിച്ചു പോക്ക്.വിത്ത് നിറച്ചു കൊണ്ടുള്ള പേപ്പർ പേനകൾ വ്യത്യസ്തമായിരുന്നു.വൈവിധ്യമാർന്ന ഫലങ്ങൾ, ഭക്ഷണങ്ങൾ .ഏറ്റവും ശ്രദ്ധേയമായത് ഏറെ കഷ്ടപ്പെട്ട് ഇതിന്റെ സംഘാടകർ സംഘടിപ്പിച്ച ആഞ്ഞിലിപ്പഴമായിരുന്നു. ഇതുവരെയും കാണാത്ത പല നിറത്തിലും രുചിയിലും രൂപത്തിലും കഴിച്ച പഴങ്ങൾ വളരെ ആകർഷണീയമായിരുന്നു അവിടെ. മലനിരകളും, തണുപ്പുള്ള കാലാവസ്ഥയും, വിവിധ തരം മരങ്ങളുടെ പച്ചപ്പും ഒരുമിച്ചായപ്പോൾ പ്രകൃതി കൂടുതൽ മനോഹരിയായി. ഇങ്ങനെ എല്ലാം തികഞ്ഞ ഒരു സ്ഥലത്ത് വളരെ നല്ല മനുഷ്യരുടെ കൂടെ സമയം ചിലവഴിക്കാൻ കഴിഞ്ഞതിൽ ഒരു പാട് ആഹ്ലാദവും വളരെ പെട്ടെന്ന് കഴിഞ്ഞു പോയല്ലൊ എന്ന നിരാശയാലും ഞാൻ ഇന്ന് മടങ്ങുകയാണ്. ഇവിടെ നിന്നും. ഒരു പാട് നാളായിട്ട് പരിചയമുള്ളവരെപ്പോലെ ആയിരുന്നു അവിടെ വന്ന ഓരോരുത്തരും. കുടുംബങ്ങളിൽ ഒത്തുകൂടുന്ന പോലെ..അതിന്റെ സംഘാടകരിൽ പ്രാധാനിയായ സനൂപ് ചേട്ടന്റെ ക്ലാസ്സുകൾ ഓരോ നിമിഷവും ആകാംക്ഷയോടെ കേട്ടു. അറിവിന്റെ സർവ്വകലാശാലയാണ് അദ്ദേഹം എന്ന് തോന്നി. ഒരു പാട് യാത്രകൾ ചെയ്തും, വായിച്ചും, പഠിച്ചും ,അനുഭവങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടറിഞ്ഞ കാര്യങ്ങൾ ഞങ്ങളുമായി പങ്കുവെച്ചപ്പോൾ മനസ്സിലുണ്ടായിരുന്ന പല ആശങ്കകൾക്കും അറിവില്ലായ്മയക്കുo ഒക്കെ ഫലമുണ്ടായി. ഇത്ര ചെറിയ പ്രായത്തിൽ അദ്ദേഹം ഇതിന് വേണ്ടി എടുക്കുന്ന കഷ്ടപ്പാടുകൾ ചെറുതല്ല. ഇത്ര ലളിത ജീവിതം നയിക്കുന്നതു കണ്ടപ്പോഴും ബഹുമാനം തോന്നിപോയി. സമൂഹത്തിലെ വിവിധ മേഖലയിൽ പ്രതിഭ തെളിയിച്ചിട്ടുള്ള പ്രായമുള്ളവരും, വിദ്യാസമ്പന്നരും, വൈദ്യ രംഗത്ത് പ്രവർത്തിക്കന്നവരും ഒക്കെ ഈ ക്യാമ്പിൽ പങ്കെടുക്കാറുണ്ട് എന്നതാണ് ഇതിലെ മറ്റൊരു ആകർഷണീയത. ഏത് വിഷയവും എത്ര നിമിഷം വേണെങ്കിലും മടുപ്പില്ലാതെ സംസാരിക്കുക എന്നതു മാത്രമല്ല,എന്തിനെ കുറിച്ചുള്ള സംശയത്തിനും വിശദമായ ഉത്തരങ്ങളായിരുന്നു അദ്ദേഹം തന്നത്. ഏത് കാര്യവും തെറ്റാണ് എന്ന് പറയുന്നവർക്ക് അതിന്റെ കാര്യകാരണങ്ങളെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കി തരാൻ പറ്റാറില്ല. ഓരോ മനുഷ്യനും പഠിക്കേണ്ടതും പ്രാവർത്തികമാവേണ്ടതുമായ കാര്യങ്ങളാണ് ഇതൊക്കെ.കായികമായി ചെയ്യേണ്ട യോഗയും, മാർഷ്യൽ ആർട്സും എല്ലാം കൂടിയുള്ള ചാലക്കുടിഅനിലേട്ടന്റെ ക്ലാസ്സുകൾ പിന്നെയും കൂടുതൽ മനോഹരമായി ഇതുവരെ കാണാത്ത രീതിയും അഭ്യാസമുറകളും ആയിരുന്നു അത്.ഇതിന് അവസരം തരാൻ കാരണക്കാരനായ അനിലേട്ടനെ പരിചയപ്പെട്ടതിൽ സന്തോഷമുണ്ട്.വിദേശ രാജ്യത്ത് ചെയ്തിരുന്ന ജോലി നിർത്തിവന്നാണ് അദ്ദേഹം ഇതൊക്കെ തുടങ്ങുന്നത്. ഒരു പാട് അറിവുള്ള സാധാരണക്കാരനായ മനുഷ്യൻ. അമ്മുവിന്റെയും, ഇക്കയുടെയും ,ചേച്ചിയുടെയുംസഹായസഹകരണങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇത്ര മനോഹരമാവില്ലായിരുന്നു.ഇതിന്റെ ഒക്കെ പുറകെ മനോഹരിയായി നിന്ന പുകയൂനി ഫാമിനെയും വീണ്ടും ഓർത്തു പോകുന്നു.ഈ ക്യാമ്പിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടായതിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. ഇന്നത്തെ ഫാസ്റ്റ് ലൈഫിൽ നിന്നും വിഷമയമായ അന്തരീക്ഷത്തിൽ നിന്നും പൂർണ്ണമായും അകന്നു മാറി പ്രകൃതിയുമായി കൂട്ടുകൂടി കുറച്ചു ദിവസങ്ങൾ നിങ്ങൾക്ക് ചെലവഴിക്കാം .തിരക്കുകളില്ല, മലിനീകരണമില്ല, വിഷമയമായ ഭക്ഷണങ്ങളില്ല.ഫാനും, എ.സിയും, ഫ്രിഡ്ജുമൊന്നും ഇല്ലാത്ത ലളിത ജീവിതം എത്ര സുഖകരമാണ് ജീവിതത്തിൽ ആദ്യമായി മനസ്സിലായത് അവിടെ വച്ചാണ്. ഇന്നത്തെ പുതിയ തലമുറയിലെ കുഞ്ഞുങ്ങൾക്ക് ...
Aswini Mohan
“ശരിയായ ആരോഗ്യത്തെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കുവാനും, ആരോഗ്യ വ്യവസായത്തിന്റെ കാപട്യവും കച്ചവടവും രാഷ്ട്രീയവും മനസ്സിലാക്കി ആരോഗ്യ സ്വാശ്രയത്വം എങ്ങനെ നേടാം എന്നും ഈ ക്യാമ്പിലൂടെ കഴിഞ്ഞു. ഈ ക്യാമ്പ് കുടുംബത്തോടൊപ്പം പങ്കെടുക്കാൻ കഴിഞ്ഞാൽ ആരോഗ്യത്തെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളും ടെൻഷനുകളും മാറ്റി ജീവിതത്തിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ ങ്ങൾക്കുള്ള തുടക്കമാകും…ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കാൻ പറ്റിയ രുചികരവും ആരോഗ്യദായകവുമായ ഭക്ഷണങ്ങളെ കുറിച്ചുള്ള അറിവ് അടുക്കള ഭരിക്കുന്നവർക്ക് വലിയ തോതിൽ സ്വാതന്ത്ര്യം തരും.”
Hareesh Kodiyath
“ആദ്യമായി ഹൈജീനിക്സ് ആരോഗ്യ പഠന ക്യാമ്പിൽ പങ്കെടുത്തത് കഴിഞ്ഞ വർഷം ആയിരുന്നു .ജീവിത ശൈലിയിലെ പ്രായോഗി ഗവും ലളിതവുമായ മാറ്റങ്ങളിലൂടെ ശാരീരികവും മാനസികവുമായ സ്വാസ്ഥ്യം വീണ്ടെടുക്കാനും മരുന്നും ആശുപത്രി ഭയവും ഇല്ലാതെ സമാധാന പൂർണ്ണമായ ജീവിതത്തിലേക്കുള്ള പാതയും തുറന്നു തന്നു .തികച്ചും വേറിട്ടു നിൽക്കുന്ന ഒരു അനുഭവം തന്നെ ആയിരുന്നു ക്യാമ്പ് .വീട്ടിൽ ഉള്ള ചെറിയ കുട്ടി മുതൽ വലിയ ആളുകൾ വരെ ഇന്ന് ഈ ജീവിത ശൈലി ഫോളോ ചെയ്ത് സ്വാസ്ഥത്തേടെ ജീവിക്കുന്നു എന്നത് വളരെ ചാരിതാർത്ഥ്യത്തോടെ പറയുവാൻ എനിക്ക് കഴിയുന്നു .ഒരു ലൈഫ് സ്റ്റെലിനെ കുറിച്ച് അടുത്ത് അറിയാൻ എന്ത് കൊണ്ടും ഒരു ക്യാമ്പ് ആണ് ഉചിതമെന്നത് മനസിലാക്കാൻ സാധിച്ചു .മികച്ച സംഘാടനവും സനൂപേട്ടന്റെ Informative ആയ sessions ഉം കുറഞ്ഞ ദിവസം കൊണ്ട് ഒരു കുടുംബം പോലെ എല്ലാവരും ചേർന്നുള്ള സ്നേഹ സൗഹൃദങ്ങളും വീണ്ടും ക്യാമ്പിന്റെ ഭാഗമാവാൻ ഓരോരുത്തർക്കും തോന്നിക്കും .ഇന്നത്തെ സാഹചര്യത്തിൽ ഇങ്ങനെ ഒരു ക്യാമ്പിന് പ്രസക്തി ഏറുകയാണ് .മാനസിക ആരോഗ്യമായാലും ശാരീരിക ആരോഗ്യം ആയാലും ,ആശുപത്രികളേയും മരുന്നു കമ്പനികളേയും ഏൽപ്പിക്കാതെ നമ്മുടെ കൈപിടിയിൽ ഒതുക്കാനും പ്രകൃതിയോട് ചേർന്ന് ജീവിക്കാനും ഈ ക്യാമ്പ് പ്രാപ്തമാക്കിയിട്ടുണ്ട് .”
Divya Bijoy
“Social മീഡിയയിൽ കൂടി ഹൈജീനിക്സ് പരിചയപ്പെട്ടതിനു ശേഷം ഒരിക്കൽ തിളച്ച വെള്ളം കാലിൽ വീണ് പൊള്ളലേറ്റപ്പോൾ സനൂപ് പറഞ്ഞ രീതിയിലുള്ള ഭക്ഷണക്രമീകരണത്തിലൂടെ ഒരു മരുന്നും ഉപയോഗിക്കാതെ പൊള്ളലേറ്റ വ്രണങ്ങളിൽ നിന്നും മോചിതനായതിനു ശേഷമാണ് കണ്ണൂരിൽ വച്ച് ഒരു ക്യാമ്പിൽ പങ്കെടുക്കാൻ അവസരം കിട്ടിയത്‌. ക്ലാസിലെ സൗഹൃദാന്തരീക്ഷവും പ്രകൃതിയോടിണങ്ങിയുള്ള ദിവസങ്ങളും നടത്തിപ്പിൽ പങ്കെടുത്തവരുടെ സമർപ്പണബുദ്ധിയും ഹൈജീനിക്സ് ഭക്ഷണക്രമങ്ങളും മറ്റും അത്ഭുതകരമായിരുന്നു. ചികിത്സാരംഗം തികച്ചും കച്ചവടമായിത്തീർന്നിരിക്കുന്ന ഈ കാലത്ത് ഈ വിഷയങ്ങളെ എപ്പോഴും പഠിച്ചുകൊണ്ടിരിക്കാനും ആ അറിവുകൾ മറ്റുള്ളവരിലേക്ക് വിദഗ്ദ്ധമായി പകർന്നു കൊടുക്കാനും ഉള്ള സനൂപിന്റെ കഴിവും സന്നദ്ധതയും ക്യാമ്പുകളിൽ പങ്കെടുക്കുന്ന എല്ലാവർക്കും അവരുടെ ആരോഗ്യം അവരുടെ കയ്യിൽത്തന്നെയാണെന്നുള്ള തിരിച്ചറിവ് നേടിക്കൊടുക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.”
Gopakumaran Ettumanoor
“2018 മെയ് മാസത്തിൽ കാഞ്ഞങ്ങാട് വച്ച് ശ്രീ സനൂപിന്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യ ക്യാമ്പിൽ ഞാൻ പങ്കെടുത്തിരുന്നു. സനൂപിന്റെ ക്ലാസ്സുകൾ വളരെ ഉപയോഗപ്രദമാണ്. എനിക്ക് ക്രിയാറ്റിൻ കൂടുതലുണ്ടായിരുന്നു. സനൂപിന്റെ നിർദ്ദേശപ്രകാരമുള്ള ഭക്ഷണക്രമത്തിലൂടെ ക്രിയാറ്റിൻ നോർമൽ ആക്കാൻ സാധിച്ചു. മറ്റൊന്ന് കഴിഞ്ഞ 20 വർഷത്തോളമായി എനിക്ക് തൊണ്ട വേദന (Pharingitis.) ഉണ്ടാകാറുണ്ടായിരുന്നു. ഇത്രയും കാലം ആന്റിബയോട്ടിക്കുകൾ കഴിച്ച് മാത്രം സുഖമായിരുന്ന ഈ അസുഖം രണ്ട് തവണ കൂടി ഉണ്ടായെങ്കിലും ഒരു മരുന്നും കഴിക്കാതെ ഉപവാസം എടുത്തും, പഴങ്ങൾ മാത്രം കഴിച്ചും പെട്ടെന്ന് സുഖമായി. ആരോഗ്യരംഗത്ത് കേരളം നേടിയെന്നവകാശപ്പെടുന്ന പുരോഗതി യഥാർത്ഥത്തിൽ മരുന്നു ബിസിനസ്സിന്റെ പുരോഗതി മാത്രമാണ്. പഞ്ചായത്തു തോറും മെഡിക്കൽ കോളേജകൾ ഉണ്ടാകുന്നത് ജനങ്ങളുടെ ആരോഗ്യത്തിന്റെ ലക്ഷണമല്ലല്ലോ. ആ സ്പത്രിയും മരുന്നുമില്ലാതെ ജീവിക്കാൻ കഴിഞ്ഞാലേ ഒരാൾ ആരോഗ്യ വാനാണെന്നു പറയാൻ കഴിയൂ. ഈ കാഴ്ചപാടിലാണ് ശ്രീ സനൂപിന്റെ ഇടപെടലുകളെ ഞാൻ അംഗീകരിക്കുന്നതും പിതുണയ്ക്കുന്നതും.”
Baby Joseph
“Sanoop Narendran’s Natural Hygiene camps have transformed me. When I first began to attend Sanoop Narendran’s classes, I thought I understand health – but I did not. I still thought health was found in medicines and measured in numbers. Even though I had prior research experience in Naturopathy, I did not have much experiential knowledge on how to Prevent disease & heal life style diseases without medicines through Orthopathy. Through his Natural Hygiene camps, I have learned the timeless and therapeutic value of raw food, natural farming, rest, and activist mobilization. Through Sanoop’s teachings, I am learning about the lineage of the Natural Hygiene method. We must each independently determine our own paths to health, while maintaining active commitment to initiating broader political-ecological change.”
Victoria Sheldon
“ഏകദേശം ഒരു ഒന്നൊര വർഷം മുന്നേ ഞാൻ എൻറെ ഒരു സുഹൃത്തിൽ നിന്നും അറിഞ്ഞിട്ടാണ് നമ്മുടെ കണ്ണൂരിന്റെ അഭിമാനം എന്ന് തന്നെ പറയാവുന്ന സനൂപ് നരേന്ദ്രനും…. പല മേഖലകളിലും വ്യെക്തി മുദ്ര പതിപ്പിച്ച… പ്രേത്യേകിച്ചു സിനിമയും പ്രെകൃതിയുമായി ബന്ധപെട്ടു ഒരു പാട് അവാർഡുകൾ തന്നെ വാരി കൂട്ടിയ, അഹoഭാവത്തിന്റ ഒരു ലാഞ്ചന പോലും ഇല്ലാത്ത നമ്മുടെ പ്രിയ സാജൻ സാറും… അങ്ങനെ ഒരുപാട് പ്ര കൃതി സ്നേഹികളുടെ ഒരു കൂട്ടായ്മ തന്നെ സംയുക്തമായി നടത്തുന്ന നാച്ചുറൽ ഹൈജീൻ ക്യാമ്പിൽ പങ്കെടുത്തതു .. ഒരു ഒന്നൊന്നര വർഷം ആയി കാണും…”രോഗ ഭയം ഇല്ലാതെ എങ്ങനെ ജീവിക്കാം “എന്നതാണ് ഇവിടെ പ്രധാന വിഷയം… ഒരു ഡോക്ടറുടെ സഹായം ഇല്ലാതെ തന്നെ ഒരു രോഗത്തിന് ഉം ഒരു മരുന്നും ഇല്ലാതെ…. ഭക്ഷണ രീതി..ലഘു വ്യായാമം…യോഗ…ശെരി യായ വിശ്രമം.. എന്നിവ യിലൂടെ എങ്ങനെ രോഗം വരാതെ… ജീവിക്കാം എന്ന് വളരെ ലളിതമായ ഒരു ക്ലാസ്സ്‌ ആണ് ഇവിടെ നിന്നും നമുക്ക് ലഭിക്കുന്ന ത് . ഈ ക്യാമ്പിൽ പങ്കെടുത്തു കഴിഞ്ഞാൽ നമുക്ക് കുറേ ഏറെ സ്വയം ബോദ്യം ആകും നാം ഭക്ഷണം എന്നാ പേരിൽ ഓരോ ദിവസവും കഴിക്കുന്ന വിഷതെ പറ്റി… ആ വിഷം നമ്മെ ഒരു ദിവസം കൊണ്ട് കൊല്ലില്ലെ ങ്കിലും…. കാലക്രമേണ അത് നമ്മെ ഒരു തീരാ രോഗി ആക്കുന്ന നഗ്ന സത്യം … അതായത് ചുരുക്കത്തിൽ നല്ല ഭക്ഷണം വ്യായാമം… (ഏതേലും തരത്തിൽ സ്ഥിരംഅധ്വാനിച്ചു ജീവിക്കുന്നവർ ക്കു വ്യായാമം ആവശ്യം ഇല്ല )വിശ്രമം എന്നിവ ഉള്ളവർ ഒരു 70 വയസ്സ് വരെ ജീവിക്കുമ്പോൾ അല്ലാത്തവർ നമ്മുടേത് ആയ തെറ്റായ ജീവിത ശൈലി കൊണ്ട് മാത്രം ആയുസ്സ് 40 ലേക്ക് വരെ ഒതുങ്ങുന്ന ഒരു അവസ്ഥ.. ഒന്ന് ആലോചിച്ചു നോക്കിയേ എത്ര ഭീകരമാണെന്ന്…Anyway ആരോഗ്യ കാര്യത്തിൽ ഞാൻ അടക്കം പലരും തെറ്റായ കുറേ ധാരണ കൾ ആണ് വെച്ച് പുലർത്തുന്ന ത് അതിനു ഒരു മാറ്റം വേണ്ടേ.. തീർച്ചയായും ഈ ക്യാമ്പിൽ ഒരു തവണ അറ്റൻഡ് ചെയ്ത വ്യെക്തി എന്നാ നിലയ്ക്ക് വളരെ ആത്മാർത്ഥമായി തന്നെ പറയുകയാണ്… ഈ ക്യാമ്പ് നിങ്ങളെ ചെറു തായി എങ്കിലും ഒന്ന് ചിന്തിപ്പിക്കാതിരിക്കുക യില്ല… Sure.. l promise you…. മാത്രമല്ല ഇവിടെ നിന്നും കിട്ടുന്ന ഓരോ അറിവും നിങ്ങൾക്കു ഒരു പുത്തൻ ബോധോദയം ഉണ്ടാക്കും കൂടാതെ ജീവിത കാലം മുഴുവൻ നിങ്ങൾക്ക് ഈ അറിവ് ഉപകാരപ്പെടും എന്നതിൽ യാതൊരു സംശയവുമില്ല… അനുഭവം ഗുരു.. പിന്നെ വാങ്ങി കഴിക്കുന്നത് മുഴുവൻ ഇപ്പോൾ വിഷം ആന്നെന്നു നമുക്ക് ഏവർക്കും അറിയാം എന്നാലും നമ്മുടെ ആഹാരത്തിനു പോലും അത്യാവശ്യം കൃഷി ചെയ്യാൻ നാം തയ്യാർ അല്ല എന്നതാണ്…. സത്യം…നമ്മുടെ ഭാവി തലമുറയ്ക്ക് എങ്കിലും വിഷ രഹിത മായ കുറച്ചു ഭക്ഷണം കൊടുക്കണം എങ്കിൽ നാം സ്വയം ഓരോരുത്തരും നമുക്ക് ആകുന്ന പച്ച കറിയോ.. പഴങ്ങൾ എങ്കിലും നട്ടു പിടിച്ചേ മതിയാവൂ എന്നതാണ്… അതിനു നല്ലൊരു ജൈവ കൃഷിയുടെ ...
Jiji Ramdas
“എന്റെ പേര് ഷബ്ന മറിയം. അവതാരകയാണ്, കഥാകാരിയാണ്. ചെറുപ്പം മുതൽ പല അസുഖങ്ങൾ കൊണ്ട് വിഷമിക്കുന്ന ഒരാളാണ് ഞാൻ. കുട്ടിക്കാലം മുതൽ അലർജി, ആസ്ത്മ ഇവയുണ്ട്. പിന്നെ ഇടയ്ക്കിടക്ക് വന്ന് പോകുന്ന അസുഖങ്ങളും. ഇതിനൊക്കെ പലകാലങ്ങളിൽ പലതരം ചികിത്സാരീതികളെ സമീപിച്ചിട്ടുമുണ്ട്. കൂടുതലും ആയുർവേദമായിരുന്നു. അങ്ങനെയിരിക്കെ ഒരു കുഞ്ഞിന്റെ അമ്മയൊക്കെ ആയതിന് ശേഷം ആരോഗ്യപരമായി വളരെ മോശപ്പെട്ട അവസ്ഥയിലായി. ഇത് കാരണം മാനസികമായും ആ സമയത്ത് ഞാൻ വല്ലാതെ തകർന്നിരിക്കുകയായിരുന്നു. ആ സമയത്താണ് പലവിധ അന്വേഷണങ്ങൾക്കൊപ്പം ‘നാച്ചുറൽ ഹൈജീൻ’ നെ പറ്റിയും അടുത്തൊരു സുഹൃത്ത് വഴി അറിയുന്നത് . സനൂപ് നരേന്ദ്രൻ എന്ന ‘സനൂപേട്ടൻ’ കൈയ്യേനി വെച്ച് നടത്തുന്ന ക്യാമ്പിലെ രണ്ടാമത്തെ ക്യാമ്പിൽ പങ്കെടുത്ത ഒരാളായിരുന്നു ഞാൻ. പല സ്ഥലങ്ങളിലും കേട്ടിട്ടുള്ളതുപോലെ രോഗസംബന്ധമായ ക്ലാസ് പ്രതീക്ഷിച്ച് പോയ ഞാൻ എത്തിപ്പെട്ടത് ആരോഗ്യത്തിന്റെ ഏറ്റവും സൂക്ഷമമായ അറിവുകളിലേക്കായിരുന്നു. മണ്ണും വെള്ളവും വായുവും പ്രകൃതി തന്നെയും പെടുന്ന ആരോഗ്യമെന്ന വിശാലമായ പ്രപഞ്ചത്തിലേക്ക്… മാത്രമല്ല, രോഗത്തേക്കാളും ചികിത്സയെ പേടിക്കേണ്ട ( രോഗിയുടെ വായ മൂടിക്കെട്ടുന്ന ) ആധുനിക കാലത്ത് എല്ലാരും കൂടിയിരുന്ന് ,തുറന്ന് ചർച്ച ചെയ്ത്കൊണ്ട് നമ്മുടെ സംശയങ്ങളേയും വേവലാതികളേയും പരിഗണിക്കുന്ന മനുഷ്യരെ കണ്ടപ്പോൾ തന്നെ വലിയ ആശ്വാസം തോന്നി. ക്ലാസിൽ വെച്ചും, തുടർന്നും സനൂപേട്ടൻ നൽകിയ അറിവുകളും നിർദ്ദേങ്ങളും പിന്നീടുള്ള ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആരോഗ്യാവസ്ഥയിലും നല്ലമാറ്റം വന്നു. ഇപ്പോഴും ഇടയ്ക്ക് സംശയങ്ങൾ ചോദിച്ച് വിളിക്കാറുമുണ്ട്.ശരീരശാസ്ത്രവും, പ്രകൃതിശാസ്ത്രവുമായി നിരന്തരം പഠനത്തിലേർപ്പെട്ടിരിക്കുന്ന സനൂപ് നരേന്ദ്രൻ എന്ന വ്യക്തിയോട് തികഞ്ഞ ആദരവാണ് . ഈ അറിവുകളെല്ലാം കുടുംബാരോഗ്യത്തിൽ തന്നെ പ്രയോഗിച്ച് ഫലം കണ്ടൊരാളെന്ന നിലയിൽ ആത്മവിശ്വാസത്തോടെ സുഹൃത്തുക്കളെ ഇതിലേക്ക് പരിചയപ്പെടുത്താറുമുണ്ട്. എന്റെ ആറ് വയസ്സുകാരി മകൾ മൂന്ന് വർഷമായി മെഡിസിൻ ഉപയോഗിച്ചിട്ടില്ല. നമ്മുടെ ആരോഗ്യമേഖലയിൽ സമഗ്രമായ മാറ്റം അനിവാര്യമായ ഈ സാഹചര്യത്തിൽ ഇത്തരം അവരുടെ പ്രവർത്തനങ്ങളുടെ കൂടെ നിൽക്കേണ്ടത് ഒരു വ്യക്തിയുടെ ധാർമ്മികമായ ഉത്തരവാദിത്ത്വമാണെന്നും കരുതുന്നു.”
Shabna Mariyam
situs slot gacor
×