മൂന്നു മാസമായി സനൂപിനെ ഫോള്ളോ ചെയുന്നു. ഒരു പാട് മാറ്റങ്ങൾ ഇപ്പോൾ അനുഭവിക്കുന്നു. അഞ്ച് കിലോ കുറഞ്ഞു, പല അസ്വസ്ഥതകളും കുറഞ്ഞു വരുന്നു. കഴിഞ്ഞ ദിവസം ജിൻഞാസയോടെയായിരുന്നു ലാബിൽ ബ്ലഡ് കൊടുത്തത്.റിസൾട്ട് കയ്യിൽ കിട്ടിയപ്പോൾ ഒരുപാട് സമാധാനവും സന്തോഷവും തോന്നി. 7 ൽ എത്തിയിരുന്ന Hb1c നോർമൽ ആയിരിക്കുന്നു മറ്റു പല ബയോ കെമിക്കൽ വാല്യൂകളും നോർമൽ ആയി. യാദൃഷിചികമായാണ് ഏതോ ഒരു ഫേസ്ബുക് ലിങ്ക് വഴി സനൂപിന്റെ ടെലഗ്രാം ഗ്രുപ്പിൽ അംഗമായത്. പലപ്പോഴും പല ആരോഗ്യ
ഞാൻ ഷഫീർ.. സനൂപ് സർ ൻ്റെ ആരോഗ്യ പഠന / weight loss കോഴ്സിൽ പങ്കെടുത്ത എന്റെ അനുഭവം പങ്കുവെക്കുന്നു… 12 october 2020 മുതൽ ആണ് ഞാൻ ഈ ക്ലാസ്സിൽ പറഞ്ഞതനുസരിച്ച് ഫുഡ് പ്ളേറ്റ് ആരംഭിച്ചത്.. അന്നത്തെ എന്റെ ശരീര ഭാരം 93-94 കിലോ ആയിരുന്നു. ഒരാഴ്ച്ച കൊണ്ട് തന്നെ സനൂപ് പറഞ്ഞ മാറ്റങ്ങൾ ജീവിത ശൈലിയിൽ വരുത്തി തുടങ്ങി. 26 oct 2020 ആയപ്പോ ഉള്ള വെയിറ്റ് ഞാൻ ഇട്ട ഫോട്ടോയിൽ ഉണ്ട്.(92.6). അവിടുന്നങ്ങോട്ട്
ഞാൻ ഗിജി സാമുവൽ.53 വയസ്സ്. ഞാൻ കുറേ വർഷങ്ങളായി യു.എ.ഇ യിൽ ജോലി ചെയ്യുന്നു. ഒരു പ്രവാസിയുടെ ജീവിതത്തിൻ്റെയും ജോലിയുടെയും സ്വഭാവം, സാഹചര്യങ്ങൾ എന്നിവ കൊണ്ട് ഒരു ശരാശരി പ്രവാസിക്ക് ഉള്ള എല്ലാ ജീവിതശൈലീ രോഗങ്ങളും എനിക്കുണ്ടായിരുന്നു. അമിത രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഫാറ്റി ലിവർ, ദഹനസംബന്ധമായ പ്രശ്നങ്ങൾ, കാലിൽ മുഴുവൻ നീർക്കെട്ട്, പ്രമേഹത്തിൻ്റെ ലക്ഷണങ്ങൾ എന്നിവ കൊണ്ട് വർഷങ്ങളായി ബുദ്ധിമുട്ടിയിരുന്ന ഞാൻ മരുന്നുകൾ കഴിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു. കൂടാതെ 2 വർഷങ്ങൾക്ക് മുമ്പ് ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നു.