“Social മീഡിയയിൽ കൂടി ഹൈജീനിക്സ് പരിചയപ്പെട്ടതിനു ശേഷം ഒരിക്കൽ തിളച്ച വെള്ളം കാലിൽ വീണ് പൊള്ളലേറ്റപ്പോൾ സനൂപ് പറഞ്ഞ രീതിയിലുള്ള ഭക്ഷണക്രമീകരണത്തിലൂടെ ഒരു മരുന്നും ഉപയോഗിക്കാതെ പൊള്ളലേറ്റ വ്രണങ്ങളിൽ നിന്നും മോചിതനായതിനു ശേഷമാണ് കണ്ണൂരിൽ വച്ച് ഒരു ക്യാമ്പിൽ പങ്കെടുക്കാൻ അവസരം കിട്ടിയത്. ക്ലാസിലെ സൗഹൃദാന്തരീക്ഷവും പ്രകൃതിയോടിണങ്ങിയുള്ള ദിവസങ്ങളും നടത്തിപ്പിൽ പങ്കെടുത്തവരുടെ സമർപ്പണബുദ്ധിയും ഹൈജീനിക്സ് ഭക്ഷണക്രമങ്ങളും മറ്റും അത്ഭുതകരമായിരുന്നു. ചികിത്സാരംഗം തികച്ചും കച്ചവടമായിത്തീർന്നിരിക്കുന്ന ഈ കാലത്ത് ഈ വിഷയങ്ങളെ എപ്പോഴും പഠിച്ചുകൊണ്ടിരിക്കാനും ആ അറിവുകൾ മറ്റുള്ളവരിലേക്ക് വിദഗ്ദ്ധമായി പകർന്നു കൊടുക്കാനും ഉള്ള സനൂപിന്റെ കഴിവും സന്നദ്ധതയും ക്യാമ്പുകളിൽ പങ്കെടുക്കുന്ന എല്ലാവർക്കും അവരുടെ ആരോഗ്യം അവരുടെ കയ്യിൽത്തന്നെയാണെന്നുള്ള തിരിച്ചറിവ് നേടിക്കൊടുക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.”