മുമ്പ് നിലയക്കാത്ത മൂക്കടപ്പും ചുമയും വന്നപ്പോൾ അലോപ്പതിയും തുടർന്ന് ഒന്നര വർഷം ഹോമിയോ ചികിത്സയും നടത്തി ശരീരം തകർന്ന് തരിപ്പണമായപ്പോഴാണ് ഒരു വർഷം മുമ്പ് സനൂപ് sir ന്റെ സഹായം ലഭിക്കുന്നത്. ഉപവാസത്തിനായി (5 ദിനം വെള്ളം മാത്രം) നിർദ്ദേശങ്ങൾ തന്ന് സഹായിച്ചതിനാൽ വലിയ ഗുണമാണ് കിട്ടിയത്. അസുഖം പൂർണ്ണമായും മാറി എന്നു മാത്രമല്ല. ആരോഗ്യം പൂർവ്വാധികം വീണ്ടു കിട്ടുകയും ചെയ്തു.( ശാന്തത, നിശബ്ദത പിന്നെ പരിപൂർണ്ണ വിശ്രമം എന്നിവയുടെ പ്രാധാന്യം ആദ്യമായി തിരിച്ചറിഞ്ഞതും അന്നാണ് ).ഈ മുന്നനുഭവം ഉള്ളതുതുകൊണ്ട് ഇപ്പോൾ ക്ലാസ്സിന്റെ സാരം പെട്ടെന്ന് catch ചെയ്യാനാവുന്നുണ്ട്.കേവലം ഭക്ഷണത്തിനും വ്യായാമത്തിനുമപ്പുറം ജീവിതത്തെക്കുറിച്ചുള്ള ഒരു ദർശനിക ബോധം കൂടിയുണ്ടെങ്കിലേ ഓരോ വ്യക്തിയുടെയും ജീവിതം ശരിയായ അർത്ഥത്തിൽ ഉന്മേഷഭരിതവും ആനന്ദകരവുമായിത്തീരുകയുള്ളു എന്ന ഒരു ബോധ്യം എനിക്കുണ്ടായ് വന്നത് സനൂപ് sir ന്റെ ചിന്തകളെ follow ചെയ്തു തുടങ്ങിയപ്പോഴാണ്.അറിവുകളെ ( knowledges) സ്വാനുഭവത്തിലൂടെയും സ്വയം ബോധ്യത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം സാത്മീകരിക്കുന്ന സനൂപ് sir ന്റെ രീതികളുടെ ശാസ്ത്രീയത എല്ലാവർക്കും മുതൽകൂട്ടാവുമെന്നും ആരോഗ്യകരമായ ഒരു പുതിയ കാലത്തിന് ഈ ചിന്തകൾ വഴികാട്ടട്ടെ എന്നും ആശംസിക്കുന്നു.🥰