എൻ്റെ പേര് നിജിഷ. സർക്കാർ സർവീസിൽ ജോലി ചെയ്യുന്നു. 35 വയസ്സ് മുതൽ Sugar ഉം Pressure ഉം കൊണ്ട് ബുദ്ധിമുട്ടിയിരുന്ന, മരുന്ന് കഴിച്ചിട്ട് പോലും നിയന്ത്രിക്കാൻ പറ്റാതിരുന്ന ഞാൻ (ഇപ്പോൾ 37 വയസ്സ്, കോഴ്സിന് ചേരുമ്പോൾ Fasting Sugar 130-140, BP 110 – 160 ) കഴിഞ്ഞ ഡിസംബർ മാസത്തിൽ സനൂപിൻ്റെ കോഴ്സിൽ ചേർന്നു. അന്ന് മുതൽ സനൂപ് സർ നിർദേശിക്കുന്ന ഭക്ഷണ രീതിയും വ്യായാമവും ജീവിതരീതിയും ആണ് ഫോളോ ചെയ്യുന്നത്.( കോഴ്സിന് ചേരുമ്പോൾ 76 kg ആയിരുന്നു ശരീരഭാരം. എൻ്റെ Healthy weight Target 59-60 ആണ്. 6 മാസം കൊണ്ട് 60 ൽ എത്തിക്കാമെന്നാണ് സനൂപ് പറഞ്ഞിരുന്നത് ) കഴിഞ്ഞ 6 മാസങ്ങളിലും ഞാൻ കൃത്യമായ ഇടവേളകളിൽ എല്ലാം ചെക്ക് ചെയ്തു കൊണ്ടിരുന്നു. നല്ല മാറ്റമുണ്ടായിരുന്നു എങ്കിലും, എനിക്ക് ഇത്ര ചെറിയ പ്രായത്തിൽ വന്ന ഈ ആരോഗ്യ പ്രശ്നങ്ങൾ പൂർണ്ണമായും മാറുമോ എന്ന് സംശയമുണ്ടായിരുന്നു. മാത്രമല്ല എനിക്ക് എൻ്റെ കുട്ടിയുടെ കാര്യം ആലോചിച്ച് ഭയങ്കര ടെൻഷനാണ്. നിരന്തരം Guidance & Motivation ന് വേണ്ടി സനൂപിനെ വിളിക്കുമായിരുന്നു. എന്തായാലും ഇന്ന് രാവിലെ വീണ്ടും Doctor ൻ്റെ അടുത്തു പോയി വളരെ Detailed ആയി എല്ലാം ചെക്ക് ചെയ്തു.. Fasting sugar 96 BP – 80/120 ഇപ്പോഴത്തെ Weight: 62 kg ഇതൊക്കെ പറഞ്ഞതിന് കാരണം ഇത്രയേ ഉള്ളൂ.. ജീവിതരീതിയും ഭക്ഷണ രീതിയും ആരോഗ്യകരമാക്കിയാൽ, നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റവും സന്തോഷവും ഏറ്റവും വലുതായിരിക്കും. 😍 സനൂപ് സർ നെ പരിചയപ്പെടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.