“എന്റെ പേര് ഷബ്ന മറിയം. അവതാരകയാണ്, കഥാകാരിയാണ്. ചെറുപ്പം മുതൽ പല അസുഖങ്ങൾ കൊണ്ട് വിഷമിക്കുന്ന ഒരാളാണ് ഞാൻ. കുട്ടിക്കാലം മുതൽ അലർജി, ആസ്ത്മ ഇവയുണ്ട്. പിന്നെ ഇടയ്ക്കിടക്ക് വന്ന് പോകുന്ന അസുഖങ്ങളും. ഇതിനൊക്കെ പലകാലങ്ങളിൽ പലതരം ചികിത്സാരീതികളെ സമീപിച്ചിട്ടുമുണ്ട്. കൂടുതലും ആയുർവേദമായിരുന്നു. അങ്ങനെയിരിക്കെ ഒരു കുഞ്ഞിന്റെ അമ്മയൊക്കെ ആയതിന് ശേഷം ആരോഗ്യപരമായി വളരെ മോശപ്പെട്ട അവസ്ഥയിലായി. ഇത് കാരണം മാനസികമായും ആ സമയത്ത് ഞാൻ വല്ലാതെ തകർന്നിരിക്കുകയായിരുന്നു. ആ സമയത്താണ് പലവിധ അന്വേഷണങ്ങൾക്കൊപ്പം ‘നാച്ചുറൽ ഹൈജീൻ’ നെ പറ്റിയും അടുത്തൊരു സുഹൃത്ത് വഴി അറിയുന്നത് . സനൂപ് നരേന്ദ്രൻ എന്ന ‘സനൂപേട്ടൻ’ കൈയ്യേനി വെച്ച് നടത്തുന്ന ക്യാമ്പിലെ രണ്ടാമത്തെ ക്യാമ്പിൽ പങ്കെടുത്ത ഒരാളായിരുന്നു ഞാൻ. പല സ്ഥലങ്ങളിലും കേട്ടിട്ടുള്ളതുപോലെ രോഗസംബന്ധമായ ക്ലാസ് പ്രതീക്ഷിച്ച് പോയ ഞാൻ എത്തിപ്പെട്ടത് ആരോഗ്യത്തിന്റെ ഏറ്റവും സൂക്ഷമമായ അറിവുകളിലേക്കായിരുന്നു. മണ്ണും വെള്ളവും വായുവും പ്രകൃതി തന്നെയും പെടുന്ന ആരോഗ്യമെന്ന വിശാലമായ പ്രപഞ്ചത്തിലേക്ക്… മാത്രമല്ല, രോഗത്തേക്കാളും ചികിത്സയെ പേടിക്കേണ്ട ( രോഗിയുടെ വായ മൂടിക്കെട്ടുന്ന ) ആധുനിക കാലത്ത് എല്ലാരും കൂടിയിരുന്ന് ,തുറന്ന് ചർച്ച ചെയ്ത്കൊണ്ട് നമ്മുടെ സംശയങ്ങളേയും വേവലാതികളേയും പരിഗണിക്കുന്ന മനുഷ്യരെ കണ്ടപ്പോൾ തന്നെ വലിയ ആശ്വാസം തോന്നി. ക്ലാസിൽ വെച്ചും, തുടർന്നും സനൂപേട്ടൻ നൽകിയ അറിവുകളും നിർദ്ദേങ്ങളും പിന്നീടുള്ള ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആരോഗ്യാവസ്ഥയിലും നല്ലമാറ്റം വന്നു. ഇപ്പോഴും ഇടയ്ക്ക് സംശയങ്ങൾ ചോദിച്ച് വിളിക്കാറുമുണ്ട്.ശരീരശാസ്ത്രവും, പ്രകൃതിശാസ്ത്രവുമായി നിരന്തരം പഠനത്തിലേർപ്പെട്ടിരിക്കുന്ന സനൂപ് നരേന്ദ്രൻ എന്ന വ്യക്തിയോട് തികഞ്ഞ ആദരവാണ് . ഈ അറിവുകളെല്ലാം കുടുംബാരോഗ്യത്തിൽ തന്നെ പ്രയോഗിച്ച് ഫലം കണ്ടൊരാളെന്ന നിലയിൽ ആത്മവിശ്വാസത്തോടെ സുഹൃത്തുക്കളെ ഇതിലേക്ക് പരിചയപ്പെടുത്താറുമുണ്ട്. എന്റെ ആറ് വയസ്സുകാരി മകൾ മൂന്ന് വർഷമായി മെഡിസിൻ ഉപയോഗിച്ചിട്ടില്ല. നമ്മുടെ ആരോഗ്യമേഖലയിൽ സമഗ്രമായ മാറ്റം അനിവാര്യമായ ഈ സാഹചര്യത്തിൽ ഇത്തരം അവരുടെ പ്രവർത്തനങ്ങളുടെ കൂടെ നിൽക്കേണ്ടത് ഒരു വ്യക്തിയുടെ ധാർമ്മികമായ ഉത്തരവാദിത്ത്വമാണെന്നും കരുതുന്നു.”