ഞാൻ ഷഫീർ.. സനൂപ് സർ ൻ്റെ ആരോഗ്യ പഠന / weight loss കോഴ്സിൽ പങ്കെടുത്ത എന്റെ അനുഭവം പങ്കുവെക്കുന്നു… 12 october 2020 മുതൽ ആണ് ഞാൻ ഈ ക്ലാസ്സിൽ പറഞ്ഞതനുസരിച്ച് ഫുഡ് പ്ളേറ്റ് ആരംഭിച്ചത്.. അന്നത്തെ എന്റെ ശരീര ഭാരം 93-94 കിലോ ആയിരുന്നു. ഒരാഴ്ച്ച കൊണ്ട് തന്നെ സനൂപ് പറഞ്ഞ മാറ്റങ്ങൾ ജീവിത ശൈലിയിൽ വരുത്തി തുടങ്ങി. 26 oct 2020 ആയപ്പോ ഉള്ള വെയിറ്റ് ഞാൻ ഇട്ട ഫോട്ടോയിൽ ഉണ്ട്.(92.6). അവിടുന്നങ്ങോട്ട് സനൂപിന്റെ നിർദ്ദേശങ്ങൾ ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് പൂർണ്ണമായല്ലെങ്കിലും കഴിയുന്ന പോലെ നടപ്പിൽ വരുത്താൻ ശ്രമിച്ചിരുന്നു. അതിന്റെ റിസൾട്ട് ആയി 10 janu 2021 ആയപ്പോഴേക്കും ആ ഫോട്ടോയിൽ കാണുന്ന രീതിയിൽ വന്ന മാറ്റങ്ങളിലൂടെ ശരീര ഭാരം 85 എന്നതിലേക്ക് എത്തി. മുന്നേ മെലിഞ്ഞിരുന്ന ശരീര പ്രകൃതി 25 വയസ്സോടെ തടിച്ച അവസ്ഥയിലേക്ക് എത്തിയതിനാൽ അന്ന് മുതൽ ഇന്ന് വരേ ഒരു പാട് ഡയറ്റുകളും സിസ്റ്റങ്ങളും പരീക്ഷിച്ച ഒരു വ്യക്തി എന്ന നിലക്ക് എനിക്ക് ഈ സിസ്റ്റത്തിൽ എന്റെ അനുഭവങ്ങൾ പറയട്ടെ. ഞാനീ ജീവിത ശൈലി പൂർണ്ണമായും നടപ്പിലാക്കിയ ആളായിട്ടില്ല ഇത് വരേ. ഫുഡ് ഒരു craze ആയതിനാൽ ആദ്യത്തെ രണ്ടാഴ്ച്ച ഒഴിച്ച് നിർത്തിയാൽ ആഴ്ചയിൽ ഒന്നോ രണ്ടോ മൂന്നോ തവണയൊക്കെ ഒരു നിയന്ത്രണവുമില്ലാതെ ഹെവി ഫുഡ് (ബിരിയാണി, ഐസ്ക്രീം,.. Etc) കഴിച്ചിട്ടുണ്ട്. എക്സൈർസൈസ് റെഗുലർ ആയി ചെയ്യാൻ കഴിഞ്ഞിട്ടില്ല, പല ദിവസങ്ങളിലും മുടങ്ങിയിട്ടുണ്ട്.പക്ഷേങ്കിൽ ഇടയ്ക്കിടെ ഇങ്ങനെ കളി കയ്യീന്ന് കൈവിട്ട് പോയാലും വീണ്ടും ഫുഡ് പ്ളേറ്റ് മാതൃകയിലേക്ക് തിരിച്ചു വരിക മാത്രമാണ് സത്യത്തിൽ ഞാൻ ചെയ്തു പോന്നത്. ആദ്യത്തിൽ പറ്റുന്ന ദിവസങ്ങളിൽ ലഞ്ച് റോ ഫുഡ് ആയും ലാസ്റ്റ് ആഴ്ചകളിൽ ബ്രേക്ക് ഫാസ്റ്റ് റോ ഫുഡ് ആയും പറ്റുന്ന ദിവസങ്ങളിൽ ചെയ്തിട്ടുണ്ട്. എക്സൈർസൈസ് 40% ദിവസങ്ങളിലും മുടങ്ങിയിട്ടുണ്ടെങ്കിലും ചെയ്യാൻ പറ്റുന്ന ദിവസങ്ങളിൽ ചെയ്യാതിരുന്നില്ല.. പറഞ്ഞു വന്നത് ഈ ഡയറ്റ് തുടങ്ങി ഇത്രേം ദിവസങ്ങളിൽ ഇത് ഫോളോ ചെയ്ത അനുപാതം (ഫോളോ ചെയ്തത് ആദ്യം)ഫുഡ് 70:30യും എക്സൈർസൈസ് 60:40യും പിന്നെ ചായ കാപ്പി, ബേക്കറി, തുടങ്ങി ഒഴിവാക്കാൻ പറഞ്ഞത് 80:20യും ആയിരുന്നു. എന്നിട്ടും ശരീര ഭാരത്തിൽ ഇത്രേം മാറ്റങ്ങൾ വന്നു എന്ന് മാത്രമല്ല എപ്പഴും ബുദ്ദിമുട്ടിച്ചിരുന്ന പുളിച്ചു തികട്ടൽ, ഉറക്കത്തിൽ ഗ്യാസ് കയറി തൊണ്ടയിൽ മുറിവ് ഉണ്ടാവുക, രാവിലെ ഉണ്ടായിരുന്ന എക്സ്ട്രാ ഉറക്കം, ഓഫീസിൽ വൈകുന്നേരം ആവുമ്പഴേക്കും ഫീൽ ആയിരുന്ന വല്ലാത്ത ക്ഷീണം, ഒക്കെ പാടേ ഒഴിവായി. വിശപ്പ് അനുഭവപ്പെടുമ്പോ പോലും നമ്മൾ ആക്റ്റീവ് ആയി നിൽക്കുന്നു, ഒരു കോട്ടു വാ പോലും ഉണ്ടാവുന്നില്ല എന്നത് മറ്റൊരു ഗുണം ആയി തോന്നിയിട്ടുണ്ട്. ഇത്ര മാത്രം സനൂപിന്റെ ക്ലാസ്സുകൾ ഫോളോ ചെയ്തിട്ട് ഇത്രേം കിട്ടിയെങ്കിൽ ജീവിതം മൊത്തമായി മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ റിസൾട്ട് ഇനിയും ഉഷാറായേനെ എന്ന് സങ്കടപ്പെടാറുണ്ട്. അത് കൊണ്ട് എന്നെ വായിക്കുന്നവർ പറ്റുന്ന പോലെ അതായത് ഇടക്ക് തെറ്റി പോയെന്ന് കരുതി ഇനി ചെയ്തിട്ട് കാര്യമില്ല എന്ന നിരാശയിൽ വിട്ട് പോകാതെ കഴിയുന്ന അത്രേം ഇത് പിന്തുടരുക. എത്ര ഫോളോ ചെയ്യുന്നോ അത്രേം മാറ്റങ്ങൾ ഉണ്ടാവും എന്നത് എന്റെ അനുഭവത്തിലൂടെ നിങ്ങളോട് ഷെയർ ചെയ്യുന്നൂന്ന് മാത്രം.