“ആരോഗ്യത്തെക്കുറിച്ചുള്ള എന്റെ ചിന്താധാരയുടെ ഗതി മുഴുവനായി മാറ്റിമറിച്ച കൂടിച്ചേരലുകളെക്കുറിച്ച് കുറിച്ചിടാൻ ഈ ചെറിയ സ്ഥലം മതിയാവില്ല. ജീവിതത്തെ സങ്കീർണ്ണമായ സംജ്ഞകളിൽ കുരുക്കിയാടാതെ ലളിതമായ സത്യങ്ങൾ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ദിശാബോധമുള്ള ഒരു കൂട്ടായ്മ. മുഖംമൂടികളുടെ ഭാരമില്ലാതെ പ്രകൃതിയിലെ സത്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ഒരാൾ. ജീവിതത്തിന്റെ ഭാരം കുറച്ചു എന്നെ ധൈര്യവാനാക്കിയ ഒരാൾ… ദൈനംദിന ജീവിതത്തിൽ പല ഘട്ടങ്ങളിലും ഞാൻ എടുക്കുന്ന തീരുമാനങ്ങളിൽ അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ട്. എന്റെ ബോധ്യങ്ങൾക്കു വേണ്ടി മാത്രമേ ഞാൻ എന്നും നിലനിന്നിട്ടുള്ളു. ആദ്യം കേട്ടത് സനൂപിന്റെ 2 മണിക്കൂർ ഉള്ള ഒരു സെഷൻ ആയിരുന്നു. അതു കഴിഞ്ഞപ്പോൾ നൂറു സംശയങ്ങൾ ബാക്കിയായി. അന്നൊക്കെ സനൂപിനെ നിശിതമായി വിമർശിച്ചു സംസാരിച്ചിരുന്നു. പുകമറ മൂടിയ ഒരു വഴിയിൽ ശരികൾക്കു വേണ്ടി ഒരു തിരച്ചിൽ നടത്തുന്നതിനിടയിലാണ് സനൂപ് നെ പരിചയപ്പെടുന്നത്. കാണുമ്പോൾ ഒരു എനർജിയും ഇല്ലാത്ത എന്നാൽ ഞാൻ ഇടപഴകിയതിൽ ഏറ്റവും ഊർജ്ജം ഉള്ള മനുഷ്യരിൽ ഒരാൾ. എന്റെ അന്വേഷണങ്ങൾക്ക് വളരെ വലിയ ഒരു ദിശാ മാറ്റം പൊടുന്നനെ സംഭവിച്ചു. ആ സുഹൃത്ബദ്ധവും ദിശാമാറ്റവും എന്നെ സംബന്ധിച്ച് വിപ്ലവം തന്നെ. പ്രകൃതിയുടെ സൗന്ദര്യം സ്വഭാവികതയാണ്. ഇവിടെ നന്നായി ജീവിക്കാൻ സ്വഭാവികതയെ പിന്തുടർന്നാൽ മതിയെന്നുമുള്ള അറിവാണ് ഏറ്റവും വലിയ അറിവ്. തനിക്ക് ബോധ്യമാവാത്തതിനെ ബോധ്യമാവും വരെ പിന്തുടരാൻ ഉള്ള ആർജവം നിങ്ങൾക്കുമുണ്ടായിരിക്കട്ടെ. ഈ കൂടിച്ചേരുകളിൽ സ്വായത്തമാക്കുന്ന അറിവുകളിൽ സ്വതന്ത്രമായഅന്വേഷണങ്ങൾ തുടരുകയും ചെയ്യുക. ഏവർക്കും നൻമകൾ ആശംസിക്കുന്നു.”